400 പേര്‍ മാത്രമുള്ള ചെറിയ യൂണിറ്റ്; പൃഥ്വി ‘ക്രൂരനായ’ സംവിധായകൻ: മോഹന്‍ലാല്‍

400 പേര്‍ മാത്രമുള്ള ചെറിയ യൂണിറ്റ്; പൃഥ്വി ‘ക്രൂരനായ’ സംവിധായകൻ: മോഹന്‍ലാല്‍ | Mohanlal Prithivraj Sukumaran | Empuraan Teaser | Empuraan Official Teaser | Lucifer 2 Teaser | Empuraan HDR Teaser | Empuraan 4k Teaser | Empuraan Full Movie | Empuraan Teaser Download | Empuraan Trailer | Empuraan Teaser Malayaalm
400 പേര്‍ മാത്രമുള്ള ചെറിയ യൂണിറ്റ്; പൃഥ്വി ‘ക്രൂരനായ’ സംവിധായകൻ: മോഹന്‍ലാല്‍
മനോരമ ലേഖകൻ
Published: January 27 , 2025 02:09 PM IST
2 minute Read
മോഹൻലാൽ, പൃഥ്വിരാജ്
പൃഥ്വിരാജ് സുകുമാരൻ സംവിധായകനാകാൻ നിയോഗിക്കപ്പെട്ടയാളാണ് എന്ന് നടൻ മോഹൻലാൽ. എമ്പുരാൻ എന്ന സിനിമയുടെ ടീസർ ലോഞ്ചിനിടെയാണ് സംവിധായകനായ പൃഥ്വിരാജിനെ മോഹൻലാൽ പ്രശംസിച്ച് സംസാരിച്ചത്. ഒരു നടനിൽ നിന്ന് എടുക്കേണ്ടത് എന്താണെന്ന് അദ്ദേഹത്തിനറിയാമെന്നും പലപ്പോഴും ‘ക്രൂരനായ’ ഒരു സംവിധായകനായി പൃഥ്വിരാജ് മാറിയെന്നും മോഹൻലാൽ പറഞ്ഞു. ഒരു നടൻ എന്ന നിലയിൽ പൃഥ്വിരാജിൽ തനിക്ക് വിശ്വാസമുണ്ടെന്നും രാജ്യത്തെ തന്നെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായി പൃഥ്വിരാജ് മാറുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
‘‘പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹം അപ്രതീക്ഷിതമായി സംവിധായകൻ ആയെന്നാണ്. പക്ഷേ അത് ശരിക്കും സത്യസന്ധമല്ല. പൃഥ്വിരാജ് സംവിധായകൻ ആകേണ്ടിയിരുന്ന ആളാണ്. ഒരുപാട് സംവിധായകരോടൊപ്പം ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. സിനിമ മാറുകയാണ്, ആ സിനിമയുടെ മാറ്റത്തിലൂടെ സഞ്ചരിച്ചുകൊണ്ട് ഒരു പുതിയ ദൃശ്യാനുഭവം കാഴ്ചവയ്ക്കാൻ ഇദ്ദേഹത്തിന് കഴിയുന്നു എന്നുള്ളത് വളരെ ശ്രദ്ധേയമാണ്. പൃഥ്വിരാജ് ഒരു ‘ക്രൂരനായ’ സംവിധായകനാണ്. ഞങ്ങളില്‍ നിന്ന് വേണ്ടത് പിഴിഞ്ഞെടുക്കാൻ അദ്ദേഹത്തിന് അറിയാം. അങ്ങനെതന്നെയാണ് സിനിമ ചെയ്യേണ്ടത്.
ഒരു സിനിമയില്‍ അഭിനേതാക്കള്‍ നന്നായി അഭിനയിക്കാൻ കാരണം അതിന്റെ സംവിധായകനാണ്. ഏത് സിനിമ ചെയ്താലും എന്റെ സംവിധായകരിൽ ഞാൻ വിശ്വാസം അർപ്പിക്കും. ഇവിടെ ഇരിക്കുന്നതിൽ ഒരുപാട് പേര് ഞാൻ അഭിനയിച്ച സിനിമ സംവിധാനം ചെയ്തവരാണ്, ഞാൻ അവരെയെല്ലാം വിശ്വസിക്കുന്നു. ഒരു നടൻ എന്ന നിലയില്‍ എനിക്ക് പൃഥ്വിരാജിൽ വലിയ പ്രതീക്ഷയുണ്ട്. ഇന്ത്യയിലെ മികച്ച സംവിധായകരിലൊരാളായി അദ്ദേഹം മാറും. കാരണം അങ്ങനെയുള്ള സിനിമകളാണ് അദ്ദേഹം ചെയ്യുന്നത് അതുകൊണ്ട് തന്നെ ഇത്തരം സിനിമകൾ ചെയ്യാൻ പൃഥ്വിരാജ് നിയോഗിക്കപ്പെട്ടിരിക്കുന്നു. ആ സിനിമകൾ സാക്ഷാൽക്കരിക്കാൻ ഞങ്ങളൊക്കെ കാരണക്കാരായി എന്ന് മാത്രം.
അദ്ദേഹത്തിന്റെ അച്ഛനോടൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ അമ്മയെയും, കുടുംബത്തെയുമൊക്കെ അറിയാം, അതുകൊണ്ടല്ല പറയുന്നത് ഒരു കാര്യം ചെയ്യുന്നതിൽ സമർപ്പണം വലിയ കാര്യമാണ്. ഒരു സിനിമയിലെ കഥാപാത്രത്തെ എങ്ങനെ കാണിക്കണം എങ്ങനെ ആത്മസമർപ്പണത്തോടെ സിനിമ ചെയ്യുന്നു എന്നതൊക്കെയാണ് സിനിമ വിജയിക്കാൻ കാരണം. എല്ലാ സംവിധായകരും അങ്ങനെ തന്നെയാണ് ചെയ്യുന്നത്. പക്ഷേ ഈ കഥയ്ക്ക് വേണ്ട വിധത്തിൽ ഷൂട്ട് ചെയ്യേണ്ടത് എന്നത് വളരെ വ്യക്തമായി അറിഞ്ഞിരിക്കണം.
എമ്പുരാൻ ചെയ്യുന്ന സമയത്ത് ഒരുപാട് തടസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുപാട് സഹനം സഹിച്ചാണ് ഞങ്ങൾ ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. അതൊക്കെ ഞങ്ങൾക്കുള്ളിൽ തന്നെ നിൽക്കട്ടെ. അതൊന്നും പറയേണ്ട കാര്യമില്ല. പക്ഷേ അതൊക്കെ സഹിച്ചുകൊണ്ട് ഞങ്ങൾ എങ്ങനെയാണ് ഈ സിനിമ നിങ്ങളിലേക്ക് എത്തിക്കുന്നത് അതാണ് നമുക്ക് ചിന്തിക്കേണ്ടത്. അതിൽ 100 ശതമാനം ആത്മസമർപ്പണം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം ആ സിനിമ ഞാൻ കണ്ടുകഴിഞ്ഞു. നിങ്ങൾ കാണാൻ പോകുന്നു.
ഞാൻ എവിടെ പോകുമ്പോഴും ആൾക്കാർ ചോദിക്കുന്നത്, എമ്പുരാൻ എന്നാണ് റിലീസ് ചെയ്യുന്നതെന്നാണ്, കാരണം ഞങ്ങൾ ലൂസിഫർ കണ്ടതാണ് അതുകൊണ്ട് എമ്പുരാനു വേണ്ടി കാത്തിരിക്കുകയാണ് എന്നാണ്. അതിനു കാരണം ആ സിനിമക്ക് ഒരു മാജിക് ഉണ്ട്. മുരളിയുടെ പേനയിൽ നിന്നാണ് ഈ കഥ ഉണ്ടായിരിക്കുന്നത് അതിന് മുരളിയോട് നന്ദിയുണ്ട്. ലൂസിഫർ കഴിഞ്ഞു എമ്പുരാൻ വരുന്നു. എമ്പുരാൻ ദൈവത്തിന് കുറച്ച് താഴെ നിൽക്കുന്ന ആളാണ്. മൂന്നാം ഭാഗത്തിന് അദ്ദേഹം എന്ത് പേരാണ് ഇടുന്നതെന്ന് എനിക്ക് അറിയില്ല. ഈ മൂന്ന് സിനിമയും ദൈവത്തിന്റെ കയ്യൊപ്പുള്ള സിനിമകളാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’’–മോഹൻലാലിന്റെ വാക്കുകൾ.
എന്നാൽ ഈ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ സിനിമയുടെ പേര് മോഹൻലാലിന് അറിയാം എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
സിനിമയുടെ ചിത്രീകരത്തിനിടെ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ആന്റണി പെരുമ്പാവൂരിനെക്കുറിച്ചും മോഹൻലാൽ വാചാലനായി. ‘‘പൃഥ്വിയെും ടീമിനെയും വിശ്വസിച്ചാണ് ആന്റണി ഈ സിനിമയ്ക്കു പുറകെ സഞ്ചരിച്ചത്. എത്രമാത്രം കഷ്ടപ്പാട് ഈ സിനിമയ്ക്കു വേണ്ടി ആന്റണി സഹിച്ചതെന്നും എനിക്ക് അറിയാം. ഒരു നിർമാതാവിന്റെ വേദന എനിക്കറിയാം. കാലാവസ്ഥ മോശമായതിനെ തുടർന്ന് കുറെ ദിവസം വെറുതെയിരിക്കേണ്ടി വന്നിരുന്നു, അതെല്ലാം സിനിമയുടെ നിർമാണത്തിന്റെ ഭാഗമാണ്. പിന്നെ, യൂണിറ്റ് ചെറുതായിരുന്നു, ഒരു നാനൂറ് പേരൊക്കെ ഉണ്ടാവുകയുള്ളൂ. ഒരു വലിയ സിനിമ എന്നു പറയുന്നത് എന്താണെന്ന് എനിക്ക് അദ്ദേഹത്തിൽനിന്നും അറിയേണ്ടതുണ്ട്. അതും സംഭവിക്കട്ടെ, ആ ചിത്രത്തിലും ഞാനും ഒരു ഭാഗമാകാൻ പ്രാർഥിക്കുന്നു. പൃഥ്വി എപ്പോളും അങ്ങനെ സിനിമ എടുക്കുന്ന ആളാണ്. ഈ ടീം അത്രയും ആത്മാർഥതയോടെയാണ് പ്രവർത്തിച്ചത്. അതിന്റെ ഫലം സിനിമയിൽ ഉണ്ടാകും.’’–മോഹൻലാലിന്റെ വാക്കുകൾ.
English Summary:
He’s a Genius!”: Mohanlal’s High Praise for Prithviraj Sukumaran as Empuraan Director
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-movie-antony-perumbavoor mo-entertainment-common-malayalammovienews mo-entertainment-movie-prithvirajsukumaran 1n2ib0697dn570fc29eq3akv4u f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-titles0-empuraan
Source link