‘ലിവ്– ഇൻ–റിലേഷൻ, വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ കൊലപാതകം; ശിൽപയെ കൊന്നത് ശ്വാസം മുട്ടിച്ച്’

ബന്ധുവിനോടുള്ള പ്രണയം, ലിവ്–ഇൻ ബന്ധം; കത്തിക്കരിഞ്ഞ സ്യൂട്ട്‌കെയ്സും മൃതദേഹവും പൊലീസിനോട് വെളിപ്പെടുത്തിയത് | മനോരമ ഓൺലൈൻ ന്യൂസ് – Ghazipur Murder: Charred Body Found in Suitcase, Live-in Relationship Gone Wrong | Murder | Police | India Delhi News Malayalam | Malayala Manorama Online News
‘ലിവ്– ഇൻ–റിലേഷൻ, വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ കൊലപാതകം; ശിൽപയെ കൊന്നത് ശ്വാസം മുട്ടിച്ച്’
ഓൺലൈൻ ഡെസ്ക്
Published: January 27 , 2025 03:50 PM IST
1 minute Read
സ്യൂട്ട് കേസിന് തീ കൊളുത്തിയ ഇടം. Image Credit: X/lavelybakshi
ന്യൂഡൽഹി∙ ഗാസിപുരിൽ സ്യൂട്ട്‌കെയ്സിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണം പുറത്തുകൊണ്ടുവന്നത് ബന്ധുക്കൾ തമ്മിലുള്ള പ്രണയവും ലിവ്–ഇൻ–റിലേഷൻഷിപ്പും പിന്നാലെയുണ്ടായ കൊലപാതകവും. ഇന്നലെ രാവിലെയാണ് ഡൽഹിയിലെ ഗാസിപുരിൽ ഒറ്റപ്പെട്ട മേഖലയിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ സ്യൂട്ട്കേസ് കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് സംഘം സ്യൂട്ട്കേസിനുള്ളിൽ പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കൊലപാതകത്തിനും തെളിവുനശിപ്പിക്കലിനും കേസെടുത്ത പൊലീസ്, അന്വേഷണത്തിന് വിവിധ സംഘങ്ങളെ രൂപീകരിച്ചു.
ആദ്യം സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. സ്യൂട്ട്കേസ് ഉപേക്ഷിക്കുന്നതിനു മുന്നോടിയായി ഒരു വാഹനം സംശയാസ്പദമായ സാഹചര്യത്തിൽ അതുവഴി പോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. റജിസ്ട്രേഷൻ നമ്പർ വച്ച് ലോനി സ്വദേശിയിലേക്ക് എത്തി. എന്നാൽ കാർ അമിത് തിവാരി എന്നയാൾക്ക് വിറ്റുവെന്നാണ് ഇയാൾ പറഞ്ഞത്. പൊലീസ് ഇരുപത്തിരണ്ടുകാരനായ അമിത് തിവാരിയെ കസ്റ്റഡിയിൽ എടുത്തപ്പോഴാണ് സംഭവങ്ങളുടെ ചുരുൾ അഴിഞ്ഞത്. ഗാസിയാബാദിൽ ജീവിക്കുന്ന കാബ് ഡ്രൈവറാണ് അമിത് തിവാരി. ദൃശ്യങ്ങളിൽ കണ്ട അനൂജ് കുമാറിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗാസിയാബാദിൽ വെൽഡിങ് മെക്കാനിക് ആയി ജോലി ചെയ്യുന്നയാളാണ് അനൂജ്.
ഇരുപത്തിരണ്ടുകാരിയായ ബന്ധു ശിൽപയുടെ മൃതദേഹമാണിതെന്ന് അമിത് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ഇരുവരും ഒരു വർഷമായി ലിവ്–ഇൻ–റിലേഷൻഷിപ്പിലാണ്. ശിൽപ്പയ്ക്ക് അമിത്തിനെ വിവാഹം കഴിക്കണമെന്നാഗ്രഹമുണ്ടായിരുന്നു. പക്ഷേ, ബന്ധം പിരിയാനായിരുന്നു അമിത്തിനു താൽപര്യം. ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായി. മദ്യപിച്ചിരുന്ന അമിത് ശിൽപ്പയുടെ കഴുത്തിനുപിടിച്ച് ശ്വാസംമുട്ടിച്ചുകൊന്നു. പിന്നാലെ മൃതദേഹം സ്യൂട്ട്‌കെയ്സിനുള്ളിലാക്കി ഉപേക്ഷിക്കാൻ അനൂജിനെ വിളിക്കുകയായിരുന്നു.
പടിഞ്ഞാറൻ ഉത്തർപ്രദേശിൽ എവിടെയെങ്കിലും മൃതദേഹം ഉപേക്ഷിക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ രണ്ട് ചെക്‌പോസ്റ്റുകൾ പിന്നിട്ടതോടെ എത്രയുംപെട്ടെന്ന് മൃതദേഹം ഉപേക്ഷിച്ചാൽ മതിയെന്നായി. 160 രൂപയ്ക്ക് ഡീസൽ വാങ്ങിയ അമിത്, സ്ഥലത്തെത്തി സ്യൂട്ട്‌കെയ്സിന് തീകൊളുത്തുകയായിരുന്നു.
English Summary:
Ghazipur murder case: A charred body found in a suitcase in Ghazipur, Delhi, led to the arrest of Amit Tiwari and Anuj Kumar. The investigation revealed a murder stemming from a failed live-in relationship between relatives.
mo-crime-crimeindia mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 7s0ii6tbcpl8v0uo4g5j2infdi mo-crime-murder
Source link