CINEMA

പറയുമ്പോൾ തന്നെ രോമാഞ്ചം; ‘എമ്പുരാൻ’ റിലീസ് ദിവസമാണ് എന്റെ മകളുടെ പിറന്നാളും: സുചിത്ര മോഹൻലാൽ

പറയുമ്പോൾ തന്നെ രോമാഞ്ചം; ‘എമ്പുരാൻ’ റിലീസ് ദിവസമാണ് എന്റെ മകളുടെ പിറന്നാളും: സുചിത്ര മോഹൻലാൽ | Suchithra Mohanlal Empuraan | ​| Empuraan Teaser | Empuraan Official Teaser | Lucifer 2 Teaser | Empuraan HDR Teaser | Empuraan 4k Teaser | Empuraan Full Movie | Empuraan Teaser Download | Empuraan Trailer | Empuraan Teaser Malayaalm

പറയുമ്പോൾ തന്നെ രോമാഞ്ചം; ‘എമ്പുരാൻ’ റിലീസ് ദിവസമാണ് എന്റെ മകളുടെ പിറന്നാളും: സുചിത്ര മോഹൻലാൽ

മനോരമ ലേഖകൻ

Published: January 27 , 2025 10:29 AM IST

Updated: January 27, 2025 10:57 AM IST

1 minute Read

മോഹൻലാലും സുചിത്രയും

ജനുവരി 26 തന്നെ സംബന്ധിച്ചടത്തോളം ഏറെ പ്രധാനപ്പെട്ട ദിവസമാണെന്ന് സുചിത്ര മോഹൻലാൽ. തന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷിക ദിനമായ അതേ ദിവസമാണ് ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം ‘നരസിംഹം’ റിലീസ് ചെയ്തതെന്ന് സുചിത്ര പറയുന്നു. എമ്പുരാൻ റിലീസ് ചെയ്യുന്ന അതേ ദിവസമാണ് തന്റെ മകൾ മായയുടെ പിറന്നാളെന്നും സുചിത്ര പറഞ്ഞു. ‘എമ്പുരാൻ’ സിനിമയുടെ ടീസർ റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുചിത്ര.
‘‘പൊതുവെ ഞാനിങ്ങനെയുള്ള ചടങ്ങുകൾക്ക് വരാറില്ല. അതിനു കാരണം തന്നെ സ്റ്റേജിൽ കയറി സംസാരിക്കാനുള്ള താൽപര്യമില്ലാത്തതുകൊണ്ടാണ്. ഇനി വരുന്ന ചടങ്ങുകളിൽ എന്നെ വേദിയിലേക്കു വിളിക്കരുതെന്ന് ആന്റണിയോടു പ്രത്യേകം പറയും. പക്ഷേ ഇവിടെ എത്തുമ്പോൾ സ്ഥിതി മാറും. രണ്ട് മൂന്നു തവണ ഇങ്ങനെ ആയതുകൊണ്ട് ഞാൻ തന്നെ അതിനു തയാറെടുത്തു വരേണ്ടതായിരുന്നു. പക്ഷേ അത് നടന്നില്ല.

26 ജനുവരി എന്നെ സംബന്ധിച്ചടത്തോളം പ്രധാനപ്പെട്ട ദിവസമാണ്. ജനുവരി 26നായിരുന്നു സിനിമ നിർമാതാവ് ആയിരുന്ന തന്‍റെ പിതാവ് സിനിമകള്‍ ഇറക്കിക്കൊണ്ടിരുന്നത്. അന്ന് ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചടത്തോളം സന്തോഷ ദിവസം ആയിരുന്നു, അത് ആ സിനിമകള്‍ റിലീസ് ചെയ്യുന്നത് കൊണ്ടല്ല, അന്നായിരുന്നു അച്ഛന്‍റെയും അമ്മയുടെയും വിവാഹ വാര്‍ഷികവും. പിന്നെ എന്റെ കല്യാണം കഴിഞ്ഞു, കാലങ്ങൾ കടന്നുപോയി. അങ്ങനെ ആശിർവാദ് സിനിമാസ് നിലവിൽ വരുന്ന സമയം. ആശിര്‍വാദ് സിനിമാസിന്‍റെ ആദ്യ സിനിമ നരസിംഹം റിലീസ് ചെയ്തതും ജനുവരി 26ന് ആയിരുന്നു. അതും ഇന്നേക്ക് കൃത്യം 25 വർഷം മുമ്പ്. അതെന്നെ സംബന്ധിച്ചടത്തോളം സന്തോഷകരമായ ദിനമായിരുന്നു.

ആശിര്‍വാദ് സിനിമാസിന്‍റെ വിജയകാരണം ആന്‍റണിയുടെയും ആ കുടുംബത്തിലെ എല്ലാവരുടെയും അര്‍പ്പണ മനോഭാവവും പരിശ്രമവുമാണ്. ഇനി എമ്പുരാനെക്കുറിച്ചു പറയാം. പൃഥ്വിരാജിന്‍റെ ടാലന്‍റും മുരളി ഗോപിയുടെ ബ്രില്ലന്‍റ്സും ചേര്‍ന്നതാണ് ലൂസിഫര്‍. അവര്‍ വീണ്ടും ഒന്നിക്കുന്നത് ആ ലോകത്തിന്‍റെ പുതിയ കഥയിലേക്ക് ഞങ്ങളെ കൊണ്ടു പോകാനാണെന്നത് ഉറപ്പാണ്. ഇത് പറയുമ്പോള്‍ തന്നെ എനിക്ക് രോമാഞ്ചം വരുകയാണ്. എമ്പുരാന്‍ കാണാന്‍ മാര്‍ച്ച് 27നായി കാത്തിരിക്കുകയാണ് ഞാന്‍. അതേ ദിവസമാണ് മകളുടെ ജന്മദിനവും, അതിനാല്‍ ആ ദിവസം എനിക്ക് രണ്ട് സന്തോഷമാണ്.’’- സുചിത്രയുടെ വാക്കുകൾ.

English Summary:
Empuraan Teaser Launch: Suchitra Mohanlal Reveals Stunning Family Coincidence on January 26th

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-movie-antony-perumbavoor mo-entertainment-common-malayalammovienews 5m39mfl2tcqq78cf1op1s0p02d f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button