KERALAM
കൂടരഞ്ഞിയിൽ പുലി കൂട്ടിൽ കുടുങ്ങി

തിരുവമ്പാടി: കൂടരഞ്ഞി പെരുമ്പൂള കൂരിയോട് ഭാഗത്ത് 21 ദിവസമായി നാടിനെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിലായി. മഞ്ഞക്കടവ് ഭാഗത്ത് 15 ദിവസം മുമ്പ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് മൂന്ന് വയസ് പ്രായം തോന്നിക്കുന്ന ആൺ പുലി കുടുങ്ങിയത്. ഇന്നലെ രാവിലെ 11 മണിയോടെ നാട്ടുകാരാണ് പുലി കൂട്ടിൽ അകപ്പെട്ട വിവരം ഫോറസ്റ്റ് ഓഫീസിലും പഞ്ചായത്ത് അധികൃതരെയും അറിയിച്ചത്. പുലി കുടുങ്ങിയ ഭാഗത്തുനിന്ന് 50 മീറ്റർ മാറി നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. കുറച്ച് ദിവസം മുമ്പ് പട്ടി, ആട് എന്നിവയെ കൂട്ടമായി കൊന്നിരുന്നു. 21 ദിവസം മുമ്പ് ആടിന് തീറ്റ ശേഖരിക്കാൻ പോയ സ്ത്രീ പുലിയുടെ ആക്രമണത്തിന് ഇരയായിരുന്നു. ഇതോടുകൂടി പ്രതിഷേധം ശക്തമായപ്പോൾ വനം വകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു.
Source link