KERALAM
കടുവ സാന്നിദ്ധ്യം: വയനാട്ടിൽ നാലിടങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രംകല്പറ്റ : വയനാട്ടിൽ നരഭോജി കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ നാലിടത്ത് കർഫ്യു പ്രഖ്യാപിച്ചു. നരഭോജി കടുവയുള്ള പ്രദേശങ്ങളിൽ നാളെ രാവിലെ 6 മുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യു പ്രഖ്യാപിച്ചത്. പഞ്ചാരക്കൊല്ലി, മേലെ ചിറക്കര, പിലാക്കാവ് മൂന്നുറോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം.
കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്ക് ഏർപ്പെടുത്തും. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദ്ദേശം നൽകി. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർത്ഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തും. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
Source link