സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന്റെ വില കൂടും, പുതിയ തീരുമാനവുമായി ബെവ്‌കോ

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂടും. മദ്യവിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് പുതിയ നീക്കം. ബെവ്കോയുടെയാണ് തീരുമാനം. ചില ബ്രാൻഡ് മദ്യത്തിന് മാത്രമാണ് വില വർദ്ധനവുണ്ടാകുക. പത്ത് രൂപ മുതൽ 50 രൂപ വരെയാണ് വില വർദ്ധിക്കുക. പുതുക്കിയ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കിയിട്ടുണ്ട്. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്ക് വില വർദ്ധിക്കും.
സർക്കാർ മദ്യമായ ജവാന് പത്ത് രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിന് ഇനി 650 രൂപ നൽകണം. ഓൾഡ് പോർട് റമ്മിന്റെ വില 30 രൂപ കൂടി. 750 രൂപയായിരുന്ന മദ്യത്തിന് 780 രൂപയായി. എം എച്ച് ബ്രാൻഡിക്ക് 1040 രൂപയായിരുന്നത് 1050 രൂപയായി. 1350 രൂപയായിരുന്ന മോർഫ്യൂസ് ബ്രാൻഡിയുടെ വില 1400 രൂപയാകും. അതേസമയം വില കുറയ്ക്കാനും തീരുമാനമുണ്ട്. 45 കമ്പനികളുടെ 107 ബ്രാൻഡുകൾക്കാണ് വില കുറയുക. സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യത്തിന്റെ വില വർദ്ധിപ്പിച്ച് കൊണ്ടുള്ള തീരുമാനം വരുന്നത്.
Source link