WORLD
'ഇതും മറക്കണമെന്നാണ് ഹമാസ് ആഗ്രഹിക്കുന്നത്';തടവിലായിരുന്ന വനിതാ സൈനികരുടെ വീഡിയോ പങ്കിട്ട് ഇസ്രയേല്‍

ടെല്‍അവീവ്: ഒരുവര്‍ഷത്തിലേറെക്കാലമായി ബന്ദികളാക്കിയ നാല് ഇസ്രയേല്‍ വനിത സൈനികരെ കഴിഞ്ഞ ദിവസമാണ് ഹമാസ് മോചിപ്പിച്ചത്. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ തടവിലായിരുന്ന ലിറി, നാമ, കരീന, ഡാനിയേല എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. 200 പാലസ്തീനിയന്‍ തടവുകാരെ ഇസ്രായേലില്‍ നിന്ന് മോചിപ്പിക്കുന്നതിന് പകരമായാണ് നടപടി. മോചന നടപടിയുടെ ഭാഗമായി ഹമാസ് ഒരു വീഡിയോ പങ്കുവച്ചിരുന്നു. റെഡ് ക്രോസിന് കൈമാറുന്നതിന് മുന്നോടിയായി വനിതാ സൈനികള്‍ ഹമാസിനോട് നന്ദി പറയുന്ന ദൃശ്യങ്ങളായിരുന്നു അത്. ഹമാസ് ഇവരെ വളരെ നന്നായി സംരക്ഷിച്ചുവെന്നും പരിചരിച്ചുവെന്നും ചൂണ്ടിക്കാട്ടി ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇസ്രയേല്‍.
Source link