CINEMA

വിജയ്‌യുടെ അവസാന ചിത്രം; ജന നായകൻ ഫസ്റ്റ്ലുക്ക് എത്തി

വിജയ്‌യുടെ അവസാന ചിത്രം; ജനനായകൻ ഫസ്റ്റ്ലുക്ക് എത്തി | Vijay Last Movie | Vijay H Vinoth Movie | Jana Nayagan Movie | Jana Nayagan Vijay | Vijay Mamitha Baiju

വിജയ്‌യുടെ അവസാന ചിത്രം; ജന നായകൻ ഫസ്റ്റ്ലുക്ക് എത്തി

മനോരമ ലേഖകൻ

Published: January 26 , 2025 11:30 AM IST

Updated: January 26, 2025 02:51 PM IST

1 minute Read

വിജയ്‍യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ജന നായകൻ എന്നാണ് സിനിമയ്ക്കു േപരു നൽകിയിരിക്കുന്നത്. നൂറ് കണക്കിന് പാർട്ടി പ്രവർത്തകരുടെ ഇടയിൽ നിന്നും സ്റ്റൈലിഷ് ലുക്കിൽ സെൽഫി എടുക്കുന്ന വിജയ്‍യുടെ ഫസ്റ്റ്ലുക്കും അണിയറക്കാർ റിലീസ് ചെയ്തു.

വിജയ്‍യുടെ യഥാർഥ ജീവിതത്തിലെ ആരാധകർക്കൊപ്പമുള്ള സെൽഫി നിമിഷങ്ങളുമായി പോസ്റ്ററിന് സാമ്യമുണ്ട്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ വിജയ്‍യുടെ സിനിമാ കരിയറിലെ അവസാന ചിത്രം കൂടിയാണിത്.

അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ,  പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

വെങ്കട്ട് കെ. നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയയുമാണ് സഹനിർമാണം.

ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്‌ഷന്‍: അനിൽ അരശ്, ആർട്ട്: വി സെൽവ കുമാർ, എഡിറ്റിങ്ങ് പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്സ് : അറിവ്, കോസ്റ്റിയൂം : പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ : ഗോപി പ്രസന്ന, മേക്കപ്പ് : നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ : വീര ശങ്കർ, പിആർഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

English Summary:
Vijay’s last film titled Jana Nayagan, first look out

7rmhshc601rd4u1rlqhkve1umi-list mo-entertainment-music-anirudhuravichander mo-entertainment-common-kollywoodnews mo-entertainment-movie-vijay f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-mamithabaiju 55rbbvqqi1veos24kfr09o7d2k


Source link

Related Articles

Back to top button