KERALAM

യാത്ര മുടങ്ങി: വിമാനക്കമ്പനിക്കെതിരെ പരാതിയുമായി സ്വാമി ധർമ്മചൈതന്യ

നെടുമ്പാശേരി: ടിക്കറ്റുമായി എത്തിയിട്ടും ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയെ ഇൻഡിഗോ വിമാനക്കമ്പനി അധികൃതർ യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി. ഇന്നലെ ഉച്ചയ്ക്ക് 12.25ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് 2.50ന് അഹമ്മദാബാദിലെത്തുന്ന 6 ഇ 6392 ഇൻഡിഗോ വിമാനത്തിലായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്. ടിക്കറ്റുമായി 10.30ന് തന്നെ വിമാനത്താവളത്തിലെത്തിയെങ്കിലും ചെക്ക് ഇൻ ചെയ്തപ്പോൾ സീറ്റ് ഒഴിവില്ലെന്ന് അറിയിക്കുകയായിരുന്നു.

പ്രതിഷേധം ഉയർത്തിയപ്പോൾ 1.30ന് പുറപ്പെട്ട് മുംബയ് വഴി 7.45ന് അഹമ്മദാബാദിലെത്തുന്ന ഇൻഡിഗോയുടെ മറ്റൊരു വിമാനത്തിൽ ടിക്കറ്റ് തരപ്പെടുത്തി നൽകി. തനിക്കുണ്ടായ സമയ നഷ്ടത്തിനും വിമാനക്കമ്പനിയുടെ ഉത്തരവാദിത്വമില്ലായ്മയ്ക്കുമെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് സ്വാമി ധർമ്മ ചൈതന്യ അറിയിച്ചു.


Source link

Related Articles

Back to top button