KERALAM
സുധാകരനുമായി നല്ല ബന്ധം: വി.ഡി. സതീശൻ

കണ്ണൂർ: സംസ്ഥാന കോൺഗ്രസിൽ താനും കെ. സുധാകരനുമായി യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫോണിൽ സംസാരിച്ചപ്പോൾ തങ്ങൾ ഇക്കാര്യം പറഞ്ഞ് ചിരിച്ചു. സി.പി.എം പോലെ നേതാക്കളെ വിമർശിക്കാൻ പറ്റാത്ത പാർട്ടിയല്ല കോൺഗ്രസ്.
തനിക്കെതിരെ വിമർശനമുണ്ടായാൽ താനതിന് മറുപടി പറയുമെന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ അനാവശ്യമായി ചർച്ച ചെയ്യപ്പെടുമ്പോൾ വേറെ ചില അജണ്ടകളാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗ ശല്യമുൾപ്പെടെ മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന മലയോര പ്രചാരണ യാത്രയ്ക്കായി കണ്ണൂരിലെത്തിയ സതീശൻ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
Source link