INDIALATEST NEWS

10 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ്, യുവാക്കൾക്ക് മാസം 8500 രൂപ; ഇവിടെ എല്ലാ ഫ്രീ, ഓരോ ദിവസവും ഓരോ പ്രഖ്യാപനം


ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിയതോടെ കൂടുതൽ പദ്ധതികളും സൗജന്യങ്ങളും വാഗ്ദാനം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളിലാണു പാർട്ടികൾ. മത്സരത്തിന്റെ മുൻനിരയിലുള്ള എഎപിയും ബിജെപിയും കോൺഗ്രസും ഓരോ ദിവസവും ഓരോ പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്നു. ഇടത്തരക്കാർ, വനിതകൾ, യുവാക്കൾ, പുരോഹിതർ, വിദ്യാർഥികൾ തുടങ്ങിയ വിഭാഗങ്ങളെ ലക്ഷ്യംവച്ച് 3 രാഷ്ട്രീയ കക്ഷികളും പ്രഖ്യാപിച്ച പദ്ധതികളും സൗജന്യ വാഗ്ദാനങ്ങളും.

മുതിർന്നവർക്ക്

∙ എഎപി – സ‍ഞ്ജീവനി യോജന – സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ.∙ ബിജെപി – 60–70 വയസ്സുള്ളവർക്കു മാസം 2500 രൂപ പെൻഷൻ, 70നു മുകളിൽ പ്രായമുള്ളവർക്ക് മാസം 3000 രൂപ
യുവജനങ്ങൾ/ വിദ്യാർഥികൾ
∙ എഎപി – ഡോ. അംബേദ്കർ സമ്മാൻ സ്കോളർഷിപ്– ദലിത് വിഭാഗത്തിലെ വിദ്യാർഥികൾക്ക് വിദേശ വിദ്യാഭ്യാസത്തിന് ധനസഹായം (പഠനച്ചെലവിനു പുറമേ താമസം, ട്യൂഷൻ, യാത്രാച്ചെലവ്)∙ ബിജെപി – ഭീം റാവു അംബേദ്കർ സ്കീം– യുപിഎസ്‌സി, സിവിൽ സർവീസ് മത്സര പരീക്ഷകൾക്ക് രണ്ടു തവണ പങ്കെടുക്കാൻ 15,000 രൂപ, പോളിടെക്നിക്, ഐഐടികളിലെ എസ്‌സി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് മാസം 1000 രൂപ സ്റ്റൈപൻഡ്∙ കോൺഗ്രസ് – യുവ ഉഡാൻ യോജന – അഭ്യസ്തവിദ്യരായ യുവാക്കൾക്ക് മാസം 8500 രൂപ സ്റ്റൈപൻഡ്
വനിതകൾക്ക്

∙ എഎപി–  മഹിളാ സമ്മാൻ യോജന – 18 വയസ്സിനു മുകളിലുള്ള തൊഴിൽരഹിതരായ വനിതകൾക്ക് മാസം 2100 രൂപ.∙ ബിജെപി – ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വനിതകൾക്ക് പ്രതിമാസം 2500 രൂപ. മാതൃസുരക്ഷാ വന്ദന സ്കീം– ഗർഭിണികൾക്ക് 21,000 രൂപ.∙ കോൺഗ്രസ് – പ്യാരി ദീദി യോജന – അർഹരായ വനിതകൾക്ക് 
പുരോഹിതർക്ക്
∙ എഎപി – പൂജാരി, ഗ്രന്ഥി സമ്മാൻ യോജന –മാസം 18,000 രൂപ ശമ്പളം∙ ബിജെപി – പ്രഖ്യാപിച്ചിട്ടില്ല∙ കോൺഗ്രസ് – പ്രഖ്യാപിച്ചിട്ടില്ല
സൗജന്യങ്ങൾ

∙ എഎപി– ഡിടിസി ബസുകളിൽ വിദ്യാർഥികൾക്ക് സൗജന്യയാത്ര, മെട്രോയിൽ വിദ്യാർഥികൾക്ക് 50 ശതമാനം ഇളവ്, ഓട്ടോ, ടാക്സി ഡ്രൈവർമാരുടെ മക്കൾക്ക് സൗജന്യ മത്സര പരീക്ഷാ പരിശീലനം.∙ബിജെപി – കിന്റർഗാർട്ടൻ മുതൽ ബിരുദാനന്തര ബിരുദം വരെ അർ‌ഹരായവർക്കു സൗജന്യ വിദ്യാഭ്യാസം, ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കും. 70 വയസ്സിനു മുകളിലുള്ളവർക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ, മുതിർന്ന പൗരൻമാർക്ക് 10 ലക്ഷം രൂപവരെ ചികിത്സ സൗജന്യം, സൗജന്യ കുടിവെള്ളം, വൈദ്യുതി ഉൾപ്പെടെ ക്ഷേമപദ്ധതികൾ തുടരും.∙ കോൺഗ്രസ് – ജീവൻ രക്ഷാ യോജന – 25 രൂപവരെ ചെലവുള്ള സൗജന്യ ചികിത്സ, 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, സൗജന്യ റേഷൻ കിറ്റ്.
മറ്റു വാഗ്ദാനങ്ങൾ
∙ എഎപി – ഓട്ടോ ഡ്രൈവർമാർക്ക്– പെൺമക്കളുടെ വിവാഹത്തിന് 1 ലക്ഷം രൂപ ധനസഹായം, ഹോളിക്കും ദീപാവലിക്കും യൂണിഫോം വാങ്ങാൻ 2500 രൂപ, 10 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും 5 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും. തെറ്റായി രേഖപ്പെടുത്തിയ കുടിവെള്ള ബില്ലുകൾ എഴുതിത്തള്ളും, റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളിൽ സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പളം നൽകാൻ ഫണ്ട്, ശുചീകരണ തൊഴിലാളികൾക്ക് ഭവന പദ്ധതി.∙ ബിജെപി – എൽപിജി സിലിണ്ടർ – 500 രൂപ സബ്സിഡി, ഹോളിക്കും ദീപാവലിക്കും ഓരോ സിലിണ്ടർ സൗജന്യം. അടൽ കന്റീൻ – 5 രൂപയ്ക്ക് ഭക്ഷണം. ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക്– 10 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും 5 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും, മക്കൾക്ക് സ്കോളർ∙ കോൺഗ്രസ് – പാചകവാതക സിലിണ്ടറിന് 500 രൂപ, ബുദ്ധ തീർഥാടന കേന്ദ്രങ്ങളിലേക്ക് സൗജന്യ യാത്ര


Source link

Related Articles

Back to top button