INDIALATEST NEWS

Republic Day Special ലോകത്തിനു മാതൃക, ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീവഘടന; കേൾക്കാം, നമ്മുടെ റിബ്ലിക്കിന്റെ നാൾവഴി

ലോകത്തിനു മാതൃക, ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീവഘടന; കേൾക്കാം, നമ്മുടെ റിബ്ലിക്കിന്റെ നാൾവഴി – Republic Day | Manorama News

Republic Day Special

ലോകത്തിനു മാതൃക, ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീവഘടന; കേൾക്കാം, നമ്മുടെ റിബ്ലിക്കിന്റെ നാൾവഴി

പി.സനിൽകുമാർ

Published: January 26 , 2025 07:19 AM IST

1 minute Read

AFP Photo

ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന അഭിമാനത്തോടെ, സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി നമ്മുടെ രാജ്യത്തിനു മുക്കാൽ നൂറ്റാണ്ടിന്റെ ത്രിവർണത്തിളക്കം. അഖണ്ഡതയും ഭദ്രതയും ജനാധിപത്യത്തിന്റെ ശക്തിയും ഓർമിച്ചാണ്, 75 വർഷങ്ങളുടെ അനുഭവപാഠങ്ങളുമായി ഇന്ത്യ ലോകത്തിനു മുന്നിൽ നിവർന്നു നിൽക്കുന്നത്. പല അയൽരാജ്യങ്ങളിലും ജനാധിപത്യ സംവിധാനങ്ങളിൽ വിള്ളലേറ്റപ്പോഴും ഇന്ത്യൻ ജനാധിപത്യം ചൈതന്യത്തോടെയും ലോകത്തിനുതന്നെ മാതൃകയായും നിലനിൽക്കുന്നു. ഇതിനു രാജ്യം കടപ്പെട്ടിരിക്കുന്നത്, ദീർഘവീക്ഷണത്തോടെ തയാറാക്കിയ ഭരണഘടനയോടാണ്. സമ്പന്നവും ആവേശോജ്വലവുമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം. ഒരു ചർക്ക മാത്രം ആയുധമാക്കി, അഹിംസാമന്ത്രം മുഴക്കി മഹാത്മാ ഗാന്ധി ആ യുദ്ധം ജയിച്ചതിലുള്ളത്ര വലിയ പാഠം ലോകം അതിനുമുൻപോ ശേഷമോ കേട്ടിട്ടില്ല. വ്യത്യസ്ത മതങ്ങളെയും ഭാഷകളെയും ജീവിതശൈലികളെയും കോർത്തിണക്കി മത, സമുദായ സൗഹാർദം സുദൃഢമായി കാക്കാൻ കഴിഞ്ഞത് എക്കാലവും രാജ്യത്തിന് ആദരം നേടിത്തന്നു. ബഹുസ്വരതയുടെ ആണിക്കല്ലായ ഈ മതനിരപേക്ഷതയ്ക്കു കോട്ടംതട്ടുന്നതൊന്നും ഉണ്ടായിക്കൂടെന്നുകൂടി ഓർമപ്പെടുത്തുന്നതാണ് ഓരോ റിപ്പബ്ലിക് ദിനവും. എന്താണ് റിപ്പബ്ലിക്? അറിയാം, വിശദമായി മനോരമ ഓൺലൈൻ വാർത്താനേരം പോഡ്‌കാസ്റ്റിൽ…

English Summary:
Republic Day 2025: How India Became Republic: Podcast

mo-news-common-republicday mo-podcasts-varthaneram-podcast p-sanilkumar 5us8tqa2nb7vtrak5adp6dt14p-list 2na42tl4grephl7r339f4r8g8g 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews


Source link

Related Articles

Back to top button