LIVE റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം, കർത്തവ്യപഥിൽ വർണാഭമായ പരിപാടികൾ; ഡൽഹിയിൽ കനത്ത സുരക്ഷ

റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം; കർത്തവ്യപഥിൽ വർണാഭമായ പരിപാടികൾ | റിപ്പബ്ലിക് ദിനം | കർത്തവ്യപഥ് | ഡൽഹി | റിപ്പബ്ലിക് ദിന പരേഡ് | Malayala Manorama Online News – Republic Day 2025: Indonesian President to be Chief Guest at Grand Parade |Republic day | Republic Day Parade | Chief guest | Indonesian President | Delhi | Malayala Manorama Online News
ഓൺലൈൻ ഡെസ്ക്
Published: January 25 , 2025 05:12 PM IST
1 minute Read
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലെ ജഗ്ദൽപൂരിൽ ശനിയാഴ്ച 1100 അടി നീളമുള്ള ദേശീയ പതാകയുമായി വിദ്യാർഥികൾ നടത്തിയ മാർച്ച്. (PTI Photo)(PTI01_25_2025_000198B)
ന്യൂഡൽഹി∙ 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം. ഞായറാഴ്ച കര്‍ത്തവ്യ പഥില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ ഇന്തൊനീഷ്യന്‍ പ്രസിഡന്റ് പ്രബൊവോ സുബിയാന്‍റോ മുഖ്യാതിഥിയാകും. പരേഡുകളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചലദൃശ്യങ്ങളും റിപ്പബ്ലിക് ദിന പരേഡിന് മാറ്റേകും. ഓരോ വര്‍ഷവും ഒരു പ്രത്യേക പ്രമേയം അടിസ്ഥാനമാക്കിയാണ് നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ വര്‍ഷത്തെ നിശ്ചലദൃശ്യങ്ങളുടെ പ്രമേയം ‘സുവർണ ഭാരതം: പൈതൃകവും വികസനവും’ എന്നതാണ്.
ഇത്തവണത്തെ പരേഡില്‍ 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് പങ്കെടുക്കുന്നത്. ഇതിനു പുറമെ വിവിധ മന്ത്രാലയങ്ങളും തങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനം കനത്ത സുരക്ഷയിലാണ്. പാർലമെന്റ് ഉൾപ്പെടെ ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിലും സുരക്ഷ വർധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് വിദേശ പ്രതിനിധികൾ അടക്കം രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ട്.
English Summary:
76th Republic Day:Republic Day 2025 celebrations feature Indonesian President Prabowo Subianto as the chief guest, with the parade highlighting “Golden Bharat: Heritage and Development.” Fifteen states and union territories, along with various ministries, are participating in the grand event under tight security arrangements.
mo-news-common-republicday mo-news-common-latestnews 1qrim7qlaqq4540om3lvothets mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-delhi
Source link