INDIALATEST NEWS

ചെനാബ് നദിക്ക് കുറുകെ പാഞ്ഞ് വന്ദേഭാരത്; ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ പരീക്ഷണ ഓട്ടം – വിഡിയോ

ചെനാബ് നദിക്ക് കുറുകെ പാഞ്ഞ് വന്ദേഭാരത്; ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ പരീക്ഷണ ഓട്ടം – വിഡിയോ | മനോരമ ഓൺലൈൻ ന്യൂസ് – Vande Bharat Express Conquers World’s Highest Railway Bridge | Vande bharath | Chenab River | India Jammu And Kashmir News Malayalam | Malayala Manorama Online News

ചെനാബ് നദിക്ക് കുറുകെ പാഞ്ഞ് വന്ദേഭാരത്; ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ പരീക്ഷണ ഓട്ടം – വിഡിയോ

ഓൺലൈൻ ഡെസ്ക്

Published: January 25 , 2025 05:30 PM IST

1 minute Read

ചെനാബ് റെയിൽവേ പാലത്തിലൂടെയാണ് വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം (Image Credit : @ANI/X)

ശ്രീനഗർ∙ ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ കുതിച്ചു പാഞ്ഞ് വന്ദേഭാരത്. ശ്രീനഗറിനും കത്രയിലെ ശ്രീ വൈഷ്ണോ മാതാ റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ചെനാബ് റെയിൽവേ പാലത്തിലൂടെയാണ് വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം ഇന്നു നടത്തിയത്. ഇതിന്റെ വിഡിയോ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ പങ്കുവച്ചു. കശമീരിലെ തണുപ്പ് നിറഞ്ഞ കാലാവസ്ഥയ്ക്കു അനുയോജ്യമായ രീതിയിൽ നിർമിച്ച പ്രത്യേക വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടമാണ് റെയിൽവേ പൂർത്തീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേയ്ഡ് റെയിൽവേ പാലമായ അഞ്ചിഘാഡ് പാലത്തിലൂടെയും വന്ദേഭാരത് ഇന്നു പരീക്ഷണ ഓട്ടം നടത്തി.

ജമ്മു കശ്മീരിനെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിൽ വലിയ ചുവടുവയ്പാണ് ഇന്നു നടന്ന വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം. പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തീകരിച്ച സാഹചര്യത്തിൽ ഇതുവഴിയുള്ള വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് വൈകാതെ നടത്തിയേക്കും. കശ്മീർ താഴ്‌വരയെ വിശാലമായ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 272 കിലോമീറ്റർ നീളമുള്ള ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയിലെ സുപ്രധാന ചുവടുവയ്‌പാണ് ചെനാബ് നദിക്കു കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ മേൽപാലം.

#WATCH | Jammu and Kashmir: Visuals of Vande Bharat train crossing the world’s highest railway bridge Chenab Rail BridgeIndian Railways today started the trial run of the first Vande Bharat train from Shri Mata Vaishno Devi Railway Station Katra to Srinagar. The train will also… pic.twitter.com/6IgVfxCgYk— ANI (@ANI) January 25, 2025

English Summary:
Vande Bharat Express successfully completed trial run across the Chenab Bridge. This signifies a major step towards connecting Jammu and Kashmir’s railway network to the rest of India, with the official launch expected shortly.

5us8tqa2nb7vtrak5adp6dt14p-list mo-travel-chenab-bridge 40oksopiu7f7i7uq42v99dodk2-list mo-politics-leaders-ashwinivaishnaw mo-news-world-countries-india-indianews mo-auto-modeoftransport-railway-vanndebharatexpress 7slhuk62a51gg7ie0208q9niu9 mo-news-national-states-jammukashmir




Source link

Related Articles

Back to top button