INDIA

ജമ്മു കശ്മീരിൽ സൈനിക ക്യാംപിന് നേരെ വെടിവയ്പ്; അരമണിക്കൂർ നീണ്ട ഏറ്റുമുട്ടൽ, ഭീകരർക്കായി തിരച്ചിൽ

ജമ്മു കശ്മീരിലെ സൈനിക ക്യാംപിൽ ഭീകരർ വെടിയുതിർത്തു | മനോരമ ഓൺലൈൻ ന്യൂസ്- jammu and kashmir india news malayalam | Jammu and Kashmir | Terrorist Attack on Army Camp Near Kathua | Malayala Manorama Online News

ജമ്മു കശ്മീരിൽ സൈനിക ക്യാംപിന് നേരെ വെടിവയ്പ്; അരമണിക്കൂർ നീണ്ട ഏറ്റുമുട്ടൽ, ഭീകരർക്കായി തിരച്ചിൽ

ഓൺലൈൻ ഡെസ്ക്

Published: January 25 , 2025 01:01 PM IST

1 minute Read

പ്രതീകാത്മ ചിത്രം. (File Photo: IANS)

ശ്രീനഗർ ∙ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങവെ ജമ്മു കശ്മീരിലെ സൈനിക ക്യാംപിൽ ഭീകരർ വെടിയുതിർത്തു. പുലർച്ചെ കത്വ ജില്ലയിലെ വനമേഖലയിലെ താൽക്കാലിക സൈനിക ക്യാംപിനു നേരെയാണ് വെടിയുതിർത്തത്. വെടിവയ്പ്പിനു ശേഷം ഓടിപ്പോയ ഭീകരരെ കണ്ടെത്താൻ വ്യാപക തിരച്ചിൽ നടത്തുകയാണെന്ന് സൈന്യം അറിയിച്ചു.

ഭീകരർക്കു നേരെ തിരിച്ചും വെടിവയ്പ്പുണ്ടായി. അരമണിക്കൂറോളം ഇരുവിഭാഗങ്ങളും തമ്മിൽ വെടിവയ്പ്പ് തുടർന്നു. ഇരുവശത്തും ആളപായം ഉണ്ടായിട്ടില്ല. മൂന്നു പേരാണ് ആക്രമണത്തിൽ പങ്കാളികളായതെന്നാണ് വിവരം. ഇവർ‌ വനപ്രദേശത്ത് തന്നെ ഉള്ളതായാണ് സംശയം.

English Summary:
Jammu and Kashmir attack: Terrorists opened fire on an army camp in Kathua district, triggering a search operation. No casualties were reported.

mo-defense-indianarmy 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-terrorists mo-news-world-countries-india-indianews mo-news-common-terroristattack 3grpkfmaiip6tbkt0buhkssaho mo-news-national-states-jammukashmir


Source link

Related Articles

Back to top button