WORLD
'വിപുലമായ ഒഴിപ്പിക്കല്‍ ആരംഭിച്ചു; നല്‍കിയ വാഗ്ദാനം ട്രംപ് പാലിച്ചു', പ്രസ്താവനയുമായി വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ യു. എസ്സില്‍നിന്ന് ഒഴിപ്പിച്ചുതുടങ്ങിയതായി വൈറ്റ് ഹൗസ്. രാജ്യത്ത് അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുള്ള വാഗ്ദാനം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാലിക്കുകയാണന്നും വൈറ്റ് ഹൗസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വന്‍തോതിലാണ് നാടുകടത്തല്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്‍റെ അറിയിപ്പ്. “അദ്ദേഹം വാഗ്ദാനം ചെയ്തകാര്യം നടപ്പിലാക്കുന്നതിലൂടെ ശക്തമായൊരു സന്ദേശമാണ് പ്രസിഡന്റ് ട്രംപ് ലോകത്തിന് നല്‍കുന്നത്. അനധികൃതമായി യു.എസ്സില്‍ പ്രവേശിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും”, വൈറ്റ് ഹൗസ് പോസ്റ്റില്‍ വ്യക്തമാക്കി.
Source link