ഗ്ലാമറിന് വിട; ‘ചന്ദാമാമ’യില്‍ ചാക്കോച്ചനൊപ്പം തിളങ്ങിയ താരം; നടി മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചു; വിഡിയോ

ഗ്ലാമറിന് വിട; നടി മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചു; വിഡിയോ | Mamta Kulkarni becomes Mai Mamta Nand Giri | Mamta Kulkarni New Life | Mamta Kulkarni Actress | മമത കുൽക്കർണി സന്യാസി | മമത കുൽക്കർണി കുഞ്ചാക്കോ ബോബൻ | Bollywood News | മമത കുൽക്കർണി ചന്ദാമാമ | മമത കുൽക്കർണി മലയാള സിനിമ
ഗ്ലാമറിന് വിട; ‘ചന്ദാമാമ’യില്‍ ചാക്കോച്ചനൊപ്പം തിളങ്ങിയ താരം; നടി മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചു; വിഡിയോ
മനോരമ ലേഖകൻ
Published: January 25 , 2025 09:41 AM IST
Updated: January 25, 2025 10:31 AM IST
1 minute Read
മമത കുൽക്കർണി
നടി മമത കുൽക്കർണി മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ചു. കിന്നർ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത (52) യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. 2 വർഷമായി അഖാഡയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടായിരുന്നു. ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇന്നലെ നിർവഹിച്ചു.
VIDEO | Actor Mamta Kulkarni consecrated as a Hindu nun under the Kinnar Akhara. Earlier today, she took ‘sanyas’ under the Kinnar Akhara by performing her own ‘Pind Daan’ and will be consecrated as ‘mahamandaleshwar’.(Full video available on PTI Videos -… pic.twitter.com/K0pz9ZkpCx— Press Trust of India (@PTI_News) January 24, 2025
ഏറെക്കാലമായി സിനിമാമേഖലയിൽനിന്നു വിട്ടുനിൽക്കുന്ന മമത വിവാഹത്തിനു ശേഷം കെനിയയിലാണു താമസിച്ചിരുന്നത്. 25 വർഷത്തിനുശേഷം ഈ മാസമാദ്യമാണ് മമത ഇന്ത്യയിലെത്തിയത്. മമതയ്ക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു. 2016 ൽ താനെയിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ നടിക്കും ഭർത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്.
1991 ല്‍ സിനിമയിലെത്തിയ മമത കുല്‍ക്കര്‍ണിയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്ന് സല്‍മാന്‍ ഖാന്‍ നായകനായ കര്‍ണ്‍ അര്‍ജുന്‍ ആണ്. 1999 ല്‍ മലയാളത്തിലും മുഖം കാണിച്ചു. കുഞ്ചാക്കോ ബോബന്‍ നായകനായ ‘ചന്ദാമാമ’ എന്ന ചിത്രത്തിലൂടെ. 2003 ല്‍ സിനിമ വിട്ടെങ്കിലും ലഹരിമരുന്ന് കേസിലടക്കം പ്രതിചേര്‍ക്കപ്പെട്ട് വിവാദത്തിലായി. ഒടുവില്‍ ഗ്ലാമര്‍ ലോകത്തോട് വിടപറഞ്ഞ് ആത്മീയ പാതയില്‍ സജീവമാകാനൊരുങ്ങുകയാണ് താരം. സന്യാസം സ്വീകരിക്കാനൊരുങ്ങുകയാണെന്ന് മമ്ത ഇന്‍സ്റ്റഗ്രാമിലൂടെ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. പ്രയാഗ്രാജിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി.
1996ലാണ് താന്‍ ആത്മീയ പാതയിലേക്ക് അടുത്തതെന്നും ഗുരു ഗഗന്‍ ഗിരി മഹാരാജാണ് തന്നെ ആത്മീയ പാതയിലേക്ക് നയിച്ചതെന്നും അവര്‍ ഇയാന്‍സിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പേരും പദവിയും പ്രശസ്തിയും നല്‍കിയത് ബോളിവുഡ് ആണെന്നും എന്നാല്‍ ആത്മീയ വിളി എത്തിയതോടെ താന്‍ ബോളിവുഡ് ഉപേക്ഷിച്ചുവെന്നും അവര്‍ വിശദീകരിച്ചു. 2000 മുതല്‍ 2012 വരെ താന്‍ കടുത്ത ആചാരനിഷ്ഠകളോടെയാണ് ജീവിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു.
English Summary:
Mamta Kulkarni becomes Mahamandleshwar of Kinnar Akhara
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-list 4qqrmvmv41khpecbugel1vdq2a mo-entertainment-movie-mamta-kulkarni mo-entertainment-common-bollywood mo-entertainment-common-bollywoodnews