മുൻ കേന്ദ്രമന്ത്രി ജോൺ ബാർല തൃണമൂൽ കോൺഗ്രസിലേക്ക്

മുൻ കേന്ദ്രമന്ത്രി ജോൺ ബാർല തൃണമൂലിലേക്ക് | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | John Barla | Trinamool Congress | TMC | BJP | Bharatiya Janata Party – Big Blow to BJP: Former union minister John Barla joins Trinamool Congress | India News, Malayalam News | Manorama Online | Manorama News
മുൻ കേന്ദ്രമന്ത്രി ജോൺ ബാർല തൃണമൂൽ കോൺഗ്രസിലേക്ക്
മനോരമ ലേഖകൻ
Published: January 25 , 2025 03:48 AM IST
1 minute Read
ജോൺ ബാർല
കൊൽക്കത്ത ∙ ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ജോൺ ബാർല തൃണമൂൽ കോൺഗ്രസിലേക്ക്. കഴിഞ്ഞ ദിവസം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്ത പരിപാടിയിൽ ജോൺ ബാർലയും സംബന്ധിച്ചിരുന്നു. ആലിപുർദ്വാറിൽ നിന്നു 2 തവണ ജയിച്ച ബാർലയ്ക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിച്ചില്ല. പകരം മത്സരിച്ച മനോജ് ടിഗ്ഗ ജയിക്കുകയും ചെയ്തു.
കഴിഞ്ഞ സർക്കാരിന്റെ ന്യൂനപക്ഷകാര്യ സഹമന്ത്രിയായിരുന്ന ബാർലയുടെ തുടക്കം തേയിലത്തൊഴിലാളിയായിട്ടാണ്. ബിജെപിയുടെ ആദിവാസി മുഖങ്ങളിൽ ഒന്നായിരുന്നു.
ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ ബിജെപി അവസരം നൽകുന്നില്ലെന്നു ബാർല പറഞ്ഞു. അതേസമയം, സ്വന്തം ബൂത്തിൽ 2 വോട്ടുപോലും ഇല്ലാത്തയാളാണു ജോൺ ബാർലയെന്നു പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
English Summary:
Big Blow to BJP: Former union minister John Barla to join Trinamool Congress
mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list 1npn1cqftp138vnpfgei9kp3fc mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-trinamoolcongress mo-news-national-states-westbengal
Source link