ഇനി സന്യാസത്തോട് മമത; ബോളിവുഡ് നടി മമത കുൽക്കർണി സന്യാസദീക്ഷ സ്വീകരിച്ചു

ഇനി സന്യാസത്തോട് മമത | മനോരമ ഓൺലൈൻ ന്യൂസ് – Bollywood actress Mamta Kulkarni has taken monastic vows at the Maha Kumbh Mela in Prayagraj, marking a significant life change after a long period away from the film industry. She adopted the name Yamai Mamta Nandgiri after participating in religious ceremonies and a holy bath | Kerala News | Malayalam News | Manorama Online | Manorama News
ഇനി സന്യാസത്തോട് മമത; ബോളിവുഡ് നടി മമത കുൽക്കർണി സന്യാസദീക്ഷ സ്വീകരിച്ചു
മനോരമ ലേഖകൻ
Published: January 25 , 2025 03:55 AM IST
1 minute Read
ബോളിവുഡ് നടി മമത കുൽക്കർണി സന്യാസദീക്ഷ സ്വീകരിച്ചു
1) മമത കുൽക്കർണി മഹാകുംഭമേളയിൽ സന്യാസം സ്വീകരിക്കുന്ന ചടങ്ങിൽ. 2) മമത–
പഴയകാല ചിത്രം
പ്രയാഗ്‍രാജ് ∙ ബോളിവുഡ് നടി മമത കുൽക്കർണി മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ചു. കിന്നർ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത (52) യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. 2 വർഷമായി അഖാഡയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടായിരുന്നു. ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇന്നലെ നിർവഹിച്ചു.
ഏറെക്കാലമായി സിനിമാമേഖലയിൽനിന്നു വിട്ടുനിൽക്കുന്ന മമത വിവാഹത്തിനു ശേഷം കെനിയയിലാണു താമസിച്ചിരുന്നത്. 25 വർഷത്തിനുശേഷം ഈ മാസമാദ്യമാണ് മമത ഇന്ത്യയിലെത്തിയത്. മമതയ്ക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു. 2016 ൽ താനെയിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ നടിക്കും ഭർത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്.
English Summary:
Mamta Kulkarni’s Renunciation: Actor Mamta Kulkarni to become ‘Mahamandleshwar’ of Kinnar Akhara at Mahakumbh
5sa8hcpmuc8kiipu9s1qstqsl6 mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-entertainment-common-bollywood mo-entertainment-common-actress
Source link