KERALAM

ജനപ്രതിനിധികൾ ഗാലറിക്കുവേണ്ടി കളിക്കരുത്: മന്ത്രി രാജേഷ്

കോഴിക്കോട്: ജനപ്രതിനിധികൾ ഗാലറിക്കുവേണ്ടി കളിക്കരുതെന്ന് മന്ത്രി എം.ബി.രാജേഷ്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ. മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് പിഴയിടുകയും എന്നാലത് മുഴുവൻ പിരിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. തങ്ങൾ പിഴയിടും,അടയ്ക്കുകയോ അടയ്ക്കാതിരിക്കുകയോ ചെയ്യാമെന്ന സന്ദേശമാണത് നൽകുന്നത്. മാലിന്യമുക്തം നവകേരളം പദ്ധതിയിൽ മലപ്പുറം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ അവലോകനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യ സംസ്കരണ പദ്ധതികളെ കാര്യമില്ലാതെ എതിർക്കുന്നവരുണ്ട്. മനസോടിത്തിരി മണ്ണ് എന്ന സർക്കാർ പദ്ധതിപ്രകാരം വീട് വയ്ക്കാൻ സ്ഥലമില്ലാത്തവർക്ക് അത് നൽകാൻ നിരവധി പേർ സന്നദ്ധരാകുന്നുണ്ട്. ജനപ്രതിനിധികൾ അത്തരക്കാരെ സമീപിച്ച് ലക്ഷ്യം നേടണമെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button