മതവിശ്വാസത്തിന് ഉച്ചഭാഷിണി അനിവാര്യമല്ല: ബോംബെ ഹൈക്കോടതി

മതവിശ്വാസത്തിന് ഉച്ചഭാഷിണി അനിവാര്യമല്ല: ബോംബെ ഹൈക്കോടതി | മനോരമ ഓൺലൈൻ ന്യൂസ് – Loudspeakers are not essential to religious faith, according to a recent Bombay High Court ruling. The court emphasized the importance of noise control measures and the rights of ordinary citizens affected by noise pollution | India News | Malayalam News | Manorama Online | Manorama News
മതവിശ്വാസത്തിന് ഉച്ചഭാഷിണി അനിവാര്യമല്ല: ബോംബെ ഹൈക്കോടതി
മനോരമ ലേഖകൻ
Published: January 25 , 2025 03:55 AM IST
1 minute Read
ബോംബെ ഹൈക്കോടതി (Photo: iStock / SJPailkar)
മുംബൈ ∙ ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ലെന്നു ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഉച്ചഭാഷിണിയുടെ ഉപയോഗം തടയുന്നത് ഭരണഘടനാ അവകാശ ലംഘനമല്ലെന്നു പറഞ്ഞ കോടതി ശബ്ദ നിയന്ത്രണത്തിനു സംവിധാനങ്ങൾ ഏർപ്പെടുത്താൻ മതസ്ഥാപനങ്ങളോടു നിർദേശിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
പള്ളികളിൽ നിന്ന് ശബ്ദമലിനീകരണമുണ്ടാകുന്നായി ചൂണ്ടിക്കാട്ടി കുർളയിലെ 2 ഹൗസിങ് സൊസൈറ്റികളിലെ താമസക്കാരുടെ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്. സാധാരണക്കാരാണ് ശബ്ദ മലിനീകരണത്തിന്റെ ഇരകൾ എന്നും കോടതി പറഞ്ഞു.
English Summary:
Bombay High Court: Loudspeakers are not essential to religious faith, according to a recent Bombay High Court ruling. The court emphasized the importance of noise control measures and the rights of ordinary citizens affected by noise pollution.
72tgt3fe4aht92m83i30gsgf6a mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-highcourt mo-news-common-mumbainews
Source link