KERALAM

സംസ്ഥാനത്ത് 3 അന്താരാഷ്ട്ര സാഹസിക വിനോദ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കും

തിരുവനന്തപുരം: സാഹസിക വിനോദസഞ്ചാരത്തിന് കരുത്ത് പകർന്ന് വിനോദസഞ്ചാര വകുപ്പ് സംസ്ഥാനത്ത് ഈവർഷം മൂന്ന് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ഇന്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവൽ ഫെബ്രുവരി 27, 28, മാർച്ച് 1 തീയതികളിലായി വർക്കലയിലും ഇന്റർനാഷണൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ മാർച്ച് 19 മുതൽ 23 വരെ വാഗമണിലും ഇന്റർനാഷണൽ മൗണ്ടെയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന്റെ (എം.ടി.ബി കേരള 2025) എട്ടാം പതിപ്പ് മാർച്ച് 28 മുതൽ 30 വരെ വയനാട് മാനന്തവാടിയിലെ പ്രിയദർശിനി ടീ പ്ലാന്റേഷനിലും നടക്കും.

പാരാഗ്ലൈഡിംഗ്, സർഫിംഗ്, മൗണ്ടെയ്ൻ സൈക്ലിംഗ് എന്നീ സാഹസിക വിനോദങ്ങളിൽ അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തെ അഡ്വഞ്ചർ ടൂറിസം സാദ്ധ്യതകൾ ലോകത്തിനു മുന്നിൽ എത്തിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. സർഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിച്ച്, കേരളത്തെ പ്രധാന സർഫ് ഡെസ്റ്റിനേഷനാക്കുകയാണ് സർഫിംഗ് ചാമ്പ്യൻഷിപ്പിന്റെ ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്‌പോർട്സ് അഡ്വഞ്ചർ ഫെസ്റ്റിവലായ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ വാഗമണിന്റെ സാഹസിക വിനോദസഞ്ചാര സാദ്ധ്യതകളെ അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവരും. ലോകമെമ്പാടുമുള്ള സൈക്ലിംഗ് പ്രേമികളെ കേരളത്തിലേക്ക് ആകർഷിക്കാൻ എം.ടി.ബിയുടെ കഴിഞ്ഞ എഡിഷനുകൾക്ക് സാധിച്ചു. ഇത്തവണ ആഗോള തലത്തിൽ കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ ഈ ചാമ്പ്യൻഷിപ്പിനാകുമെന്നും മന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button