KERALAM

കടുവയെ ആവശ്യമെങ്കിൽ വെടിവച്ചു കൊല്ലാം: ശശീന്ദ്രൻ

കോട്ടയം : വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സാഹചര്യത്തിൽ ആവശ്യമെങ്കിൽ കടുവയെ വെടിവയ്ക്കാമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ‘വെടിവച്ചോ, കൂടുവച്ചോ കടുവയെ പിടിക്കാൻ ഉത്തരവ് നൽകി. വനത്തിനുള്ളിൽ നടന്ന ആക്രമണമാണോ എന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകും. പ്രകോപനങ്ങൾക്ക് തീ കൊളുത്താൻ അൻവർമാർ ശ്രമിക്കുകയാണ്.വന്യമൃഗങ്ങളുടെ പ്രജനനം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് പ്രതിപക്ഷം ഉൾപ്പെടെ എതിരാണ്. കേന്ദ്ര വന്യജീവി നിയമം പരിഷ്ക്കരിക്കുന്നതിന് വേണ്ടിയാകണം പ്രതിപക്ഷ സമരം. പൊതുസമൂഹം പ്രകോപനപരമായി പെരുമാറരുത്. വനനിയമഭേദഗതി നടപ്പാക്കണമെന്നതിൽ മന്ത്രിയെന്ന നിലയിൽ തനിക്ക് വാശിയില്ല. എന്നാൽ പഴയ നിയമത്തിൽ കെട്ടിപ്പിടിച്ച് അപരിഷ്കൃത നിലപാട് സ്വീകരിക്കുന്നതിനോട് യോജിപ്പുമില്ല. ജനങ്ങൾക്ക് അഹിതമാകുന്ന ഒരു നിയമവും അടിച്ചേൽപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾ നബാർഡിന്റെ നേതൃത്വത്തിൽ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button