യുദ്ധമവസാനിപ്പിച്ചില്ലെങ്കിൽ സാമ്പത്തിക ഉപരോധമെന്ന് ട്രംപ്; പിന്നാലെ ചർച്ചയ്ക്ക് തയ്യാറെന്ന് പുതിൻ

മോസ്‌കോ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിന്‍. വാഷിങ്ടണില്‍ നിന്നുള്ള സന്ദേശത്തിനായി കാത്തിരിക്കുകയാണെന്നും ക്രെംലിന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉടന്‍ തന്നെ കരാറുണ്ടാക്കിയില്ലെങ്കില്‍ ഉപരോധമുള്‍പ്പടെയുള്ള കടുത്ത സാമ്പത്തിക നടപടികളിലേക്ക് കടക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പുതിന്റെ നീക്കം.’പുതിന്‍ തയ്യാറാണ്. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള സന്ദേശത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങള്‍’, ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടക്കുമോയെന്നതിനെ പറ്റി ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്നും പെസ്‌കോവ് കൂട്ടിച്ചേര്‍ത്തു. എണ്ണവിലയെ ചുറ്റിപറ്റിയുള്ള തര്‍ക്കമാണ് റഷ്യയ്ക്കും യുക്രൈനുമിടയിലെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഈ പ്രസ്താവന ക്രെംലിന്‍ നിഷേധിച്ചു. എണ്ണവില കുറച്ചതുകൊണ്ട് അവസാനിക്കുന്നതല്ല യുദ്ധമെന്നും അതല്ല കാരണമെന്നും പെസ്‌കോവ് വ്യക്തമാക്കി.
Source link