INDIALATEST NEWS

മഹാരാഷ്ട്രയിൽ ആയുധ നിർമാണശാലയിൽ സ്ഫോടനം; 8 മരണം, നിരവധി പേർ‌ക്ക് പരുക്ക്

മഹാരാഷ്ട്രയിൽ ആയുധനിർമാണശാലയിൽ സ്ഫോടനം; 8 മരണം, നിരവധി പേർ‌ക്ക് പരുക്ക് | മനോരമ ഓൺലൈൻ ന്യൂസ് – Maharashtra Rocked by Massive Arms Factory Explosion: Death Toll Rises | Arm Factory Explosion | Blast | India Maharashtra News Malayalam | Malayala Manorama Online News

മഹാരാഷ്ട്രയിൽ ആയുധ നിർമാണശാലയിൽ സ്ഫോടനം; 8 മരണം, നിരവധി പേർ‌ക്ക് പരുക്ക്

ഓൺലൈൻ ഡെസ്ക്

Published: January 24 , 2025 04:35 PM IST

1 minute Read

മഹാരാഷ്ട്രയിലെ ആയുധനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനം (Image Credit : X)

മുംബൈ ∙ മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിൽ ആയുധനിര്‍മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 8 പേർ മരിച്ചു. അപകടത്തിൽ പത്തോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. 8 പേര്‍ മരിച്ചത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി പറഞ്ഞു.  

സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്ന് ജീവനക്കാരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്താണ് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്തതെന്ന് ഫാക്ടറിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വലിയ സ്‌ഫോടനമാണുണ്ടായതെന്ന് സമീപവാസികളും പറഞ്ഞു. സ്ഫോടനത്തിനു പിന്നാലെ പ്രദേശമാകെ കറുത്ത പുക പടർന്നു. 5 കിലോമീറ്റര്‍ ദൂരത്തില്‍ വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി.

English Summary:
Bhandara explosion: claims eight lives after a devastating blast at an arms manufacturing facility in Maharashtra. The incident caused a building collapse, injuring at least ten more people, and leading to a significant rescue operation.

mo-politics-leaders-nitingadkari mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 4hpnb80ac2ieqhpndm4n2gp8in 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-maharashtra


Source link

Related Articles

Back to top button