WORLD

ട്രംപിന്റെ ഭീഷണിയിൽ വിറച്ച് കുടിയേറ്റക്കാർ; സൈനിക വിമാനത്തിൽ നാടുകടത്തൽ, 500-ലേറെ അറസ്റ്റ്


വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് സർക്കാർ അധികാരമേറ്റശേഷം രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി 538 നിയമവിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റുചെയ്തതായി യു.എസ് സർക്കാർ വൃത്തങ്ങൾ. ട്രംപ് അധികാരത്തിലേറി മൂന്ന് ദിവസത്തിനുള്ളിൽ നൂറ് കണക്കിന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയതായും റിപ്പോർട്ടുകളുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് ആണ് 538 നിയമവിരുദ്ധകുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത വിവരം പുറത്തു വിട്ടത്. തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാളും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ട്. ട്രെൻ ഡി അരാഗ്വ സംഘത്തിലെ നാല് അംഗങ്ങൾ, പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈം​ഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർ എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, നൂറുകണക്കിന് ആളുകളെ സൈനികവിമാനത്തിൽ നാടുകടത്തിയതായും അവർ വ്യക്തമാക്കി.


Source link

Related Articles

Back to top button