INDIALATEST NEWS

നന്നായിപ്പോയി! ‘ബുള്ളറ്റ് രാജ’യെ മുതുകുളിയിൽ‌ തുറന്നുവിട്ടു, കാട്ടിലെ കൂട്ടുകാരനായി അരിക്കൊമ്പൻ

നന്നായിപ്പോയി! ‘ബുള്ളറ്റ് രാജ’യെ മുതുകുളിയിൽ‌ തുറന്നുവിട്ടു, കാട്ടിലെ കൂട്ടുകാരനായി അരിക്കൊമ്പൻ – Bullet Raja: Wild Elephant Released After 25 Days in Captivity – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

നന്നായിപ്പോയി! ‘ബുള്ളറ്റ് രാജ’യെ മുതുകുളിയിൽ‌ തുറന്നുവിട്ടു, കാട്ടിലെ കൂട്ടുകാരനായി അരിക്കൊമ്പൻ

മനോരമ ലേഖകൻ

Published: January 24 , 2025 02:22 PM IST

1 minute Read

കൊമ്പൻ ബുള്ളറ്റ് രാജയെ പുറത്തിറക്കുന്നു

പൊള്ളാച്ചി ∙ ഗൂഡല്ലൂർ വനമേഖലയിൽനിന്നു പിടികൂടി ആനമല കടുവ സങ്കേതത്തിലെ ആന വളർത്തുകേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ബുള്ളറ്റ് രാജ എന്ന കൊമ്പനെ 25 ദിവസങ്ങൾക്കു ശേഷം പുറത്തിറക്കി. ആനയുടെ സ്വഭാവമാറ്റത്തെ തുടർന്നു കളക്കാട് മുണ്ടന്തുറൈ കടുവാ സങ്കേതത്തിലെ മുതുകുഴി വയലിലേക്ക് ആനയെ  കൊണ്ടുപോയി. ഗുഡല്ലൂർ പരിസര പ്രദേശങ്ങളിൽ വീടുകൾ തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്ത ആനയെ കഴിഞ്ഞ വർഷം ഡിസംബർ 28നാണ് പിടികൂടി ടോപ്പ് സ്ലിപ് വരകളിയാർ ആന വളർത്തുകേന്ദ്രത്തിൽ പാർപ്പിച്ചത്.

വെറ്ററിനറി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ആനയോടു ശാന്തമായ രീതിയിലായിരുന്നു സമീപനം. ആനയിലുണ്ടായ മാറ്റത്തെ തുടർന്നു ചീഫ് ഫോറസ്റ്റ് അനിമൽ ഗാർഡിന്റെ നിർദേശപ്രകാരം ഇന്നലെ വൈകിട്ടോടെ ആനയെ മുതുകുളി വയലിലേക്ക് എത്തിച്ചു. രാവിലെയാണു തുറന്നു വിട്ടത്. തേനി മേഖലയിൽ ജനങ്ങൾക്കു ഭീഷണിയായിരുന്ന അരിക്കൊമ്പൻ എന്ന ആന ബുള്ളറ്റ് രാജയ്ക്ക് കൂട്ടായി മുതുകുളിയിൽ ഉണ്ടാകും.

മാസങ്ങൾക്കു മുൻപ് അരിക്കൊമ്പനെയും പരിശീലനത്തിനു ശേഷം മുതുകുളിയിൽ എത്തിച്ചിരുന്നു. കാട്ടിലെ ഭക്ഷ്യസാധനങ്ങൾ കഴിച്ച് കാട്ടാനക്കൂട്ടത്തിനൊപ്പം ചേർന്ന അരിക്കൊമ്പൻ നിലവിൽ കാടുവിട്ട് പുറത്ത് ഇറങ്ങുന്നില്ല. ഇതോടെയാണു ബുള്ളറ്റ് രാജയെയും മുതുകളിയിൽ വിടാൻ അധികൃതർ തീരുമാനിച്ചത്.

English Summary:
Bullet Raja Wild Elephant: Bullet Raja, a tusker causing damage in Gudalur, was released into Muthukuzhi Vayal after 25 days of observation at the Anamalai Tiger Reserve. His relocation follows the successful integration of Arikomban into the same area.

mo-environment-forest 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-environment-wild-elephant mo-environment-arikomban 2uhj4uips4g51lnue3hik78h2d


Source link

Related Articles

Back to top button