യു.എസ്സില്‍ നിര്‍മ്മിക്കുക അല്ലാത്തപക്ഷം ഉയര്‍ന്ന നികുതി;ആഗോളപ്രമുഖര്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്

ബേണ്‍: ഉത്പാദകരംഗത്തെ ആഗോളപ്രമുഖര്‍ക്ക് മുന്നറിയിപ്പുമായി യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തങ്ങളുടെ ഉത്പന്നങ്ങള്‍ യു.എസ്സില്‍ നിര്‍മ്മിക്കണമെന്നും അല്ലാത്തപക്ഷം ഉയര്‍ന്ന നികുതി നല്‍കേണ്ടി വരുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. ലോക സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്ത് വ്യാഴാഴ്ച വൈറ്റ് ഹൗസില്‍നിന്ന് നല്‍കിയ വീഡിയോ സന്ദേശത്തിലായിരുന്നു ട്രംപിന്റെ ഭീഷണി. നികുതിയിളവ്, വ്യവസായങ്ങള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവ്, അനധികൃത കുടിയേറ്റം തുടങ്ങി നടപ്പിലാക്കാനിരിക്കുന്ന പദ്ധതികളെ സംബന്ധിച്ച് പ്രസംഗത്തില്‍ ട്രംപ് വ്യക്തമാക്കി. അതിനോടൊപ്പമാണ് ആഗോള ഉത്പാദകര്‍ക്കുള്ള മുന്നറിയിപ്പും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. “നിങ്ങള്‍ അമേരിക്കയില്‍വന്ന് നിങ്ങളുടെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കൂ, ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമിയിലെ ഒരുരാജ്യവും നല്‍കാത്ത ഏറ്റവും കുറഞ്ഞ നികുതി അനുവദിച്ചുതരാം. പക്ഷേ നിങ്ങള്‍ അമേരിക്കയില്‍ ഉത്പാദനത്തിന് ഒരുക്കമല്ലെങ്കില്‍, അത് നിങ്ങളുടെ ഇഷ്ടം, നിങ്ങള്‍ക്ക് തീരുവ നല്‍കേണ്ടിവരും”. ട്രംപ് പറഞ്ഞു.
Source link