‘എമ്പുരാൻ’ ടീസർ ജനുവരി 26ന്; സമയത്തിലും പ്രത്യേകത

‘എമ്പുരാൻ’ ടീസർ ജനുവരി 26ന്; സമയത്തിലും പ്രത്യേകത | Empuraan Teaser Date | Empuraan Teaser | Empuraan Budger | Empuraan Movie Length | Empuraan Mohanlal | Empuraan Villain
‘എമ്പുരാൻ’ ടീസർ ജനുവരി 26ന്; സമയത്തിലും പ്രത്യേകത
മനോരമ ലേഖകൻ
Published: January 24 , 2025 09:34 AM IST
1 minute Read
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാൻ’ ടീസർ ഞായറാഴ്ച എത്തും. ജനുവരി 26 വൈകിട്ട് ഏഴ് ഏഴിന് ടീസർ എത്തും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാകും ടീസർ റിലീസ്.
അബ്റാം ഖുറേഷിയായുള്ള മോഹൻലാലിന്റെ രണ്ടാം വരവിനു വേണ്ടി ആകാംക്ഷയോെടയാണ് ആരാധാകർ കാത്തിരിക്കുന്നത്. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്.
ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈകാ പ്രൊഡക്‌ഷനും ചേർന്നാണ്. മാർച്ച് 27ന് ചിത്രം തിയറ്ററുകളിലെത്തും.
English Summary:
Empuraan Teaser Release Date Announced
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-titles0-empuraan mo-entertainment-common-teasertrailer 55pk5166inrjt8k91qv8rk67t8
Source link