INDIA

‘നടൻ വിശാലിന്റെ കൈകൾക്കു വിറയൽ, സംസാരിക്കാൻ പ്രയാസം’: 3 യുട്യൂബ് ചാനലുകൾക്കെതിരെ കേസ്

‘നടൻ വിശാലിന്റെ കൈകൾക്കു വിറയൽ, സംസാരിക്കാൻ പ്രയാസം’: 3 യുട്യൂബ് ചാനലുകൾക്കെതിരെ കേസ് – Actor Vishal’s hands trembled, difficulty speaking: Case against 3 YouTube channels | മനോരമ ഓൺലൈൻ ന്യൂസ് – Actor Vishal | Youtube Channel | Tamil Nadu | Police | Latest News | Manorama Online News

‘നടൻ വിശാലിന്റെ കൈകൾക്കു വിറയൽ, സംസാരിക്കാൻ പ്രയാസം’: 3 യുട്യൂബ് ചാനലുകൾക്കെതിരെ കേസ്

മനോരമ ലേഖകൻ

Published: January 24 , 2025 09:48 AM IST

1 minute Read

വിശാൽ. Photo: Special arrangement

ചെന്നൈ ∙ നടൻ വിശാലിനെക്കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 3 യുട്യൂബ് ചാനലുകൾക്കെതിരെ പൊലീസ് കേസെടുത്തു. പൊതുപരിപാടിയിൽ നടൻ വിശാലിന്റെ കൈകൾ വിറയ്ക്കുന്നതും സംസാരിക്കാൻ പാടുപെടുന്നതുമായ വിഡിയോ പുറത്തുവന്നിരുന്നു. വിശാലിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ച സാഹചര്യത്തിൽ, അദ്ദേഹത്തിനു കടുത്ത പനിയാണെന്നും മൈഗ്രേനുണ്ടെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം. 

എന്നാൽ, ചില യുട്യൂബ് ചാനലുകൾ വിശാലിന്റെ ആരോഗ്യനിലയെക്കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചതോടെ, നടികർ സംഘം പ്രസിഡന്റ് നാസർ നൽകിയ പരാതിയിലാണ് 3 ചാനലുകൾക്കെതിരെ തേനാംപെട്ട് പൊലീസ് കേസെടുത്തത്.

English Summary:
Actor Vishal: YouTube channels faces defamation after spreading false information about actor Vishal’s health. A police case has been filed against three channels following a complaint by Nassar.

mo-technology-youtube 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 1h9et77tt3h3pn5ucrfmp7m61l mo-crime-defamation mo-entertainment-movie-vishal mo-news-common-chennainews


Source link

Related Articles

Back to top button