ഈഴവ മഹാജന സഭ 125-ാം വാർഷികാഘോഷം 27ന്

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ബഹുജന പ്രസ്ഥാനമായ ഈഴവ മഹാജന സഭയുടെ 125-ാം വാർഷികാഘോഷം 27ന് രാവിലെ 10മുതൽ ഹോട്ടൽ പൂർണ്ണ ഹാളിൽ നടക്കും.
മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ഷാജി പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. മഹാജനസഭ ദേശീയ പ്രസിഡന്റ് എസ്. സുവർണ്ണകുമാർ അദ്ധ്യക്ഷത വഹിക്കും.

സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് നന്ദാവനം സുശീലൻ, സംസ്ഥാന പ്രസിഡന്റ് പി.എസ്. ബാബുറാം, സെക്രട്ടറി എസ്.ഘോഷ് ഈഴവർ, വൈസ് പ്രസിഡന്റ് കെ.എസ്.ശിവരാജൻ, പ്രബോദ് എസ്.കണ്ടച്ചിറ, പി.ജി.ശിവബാബു, ചേങ്കോട്ടുകോണം സുരേന്ദ്രൻ, ക്ലാവറ സോമൻ, പാപ്പനംകോട് കൃഷ്‌ണൻ, നന്ദൻകോട് ശ്രീദേവി, എം.പി.അനിത, വിജയാ പ്രകാശ്, പ്രീത സുശീലൻ, ബിന്ദു അനിൽ, ആർ.ശ്രീധരൻ, ഡി.കൃഷ്ണമൂർത്തി, പ്ലാവില ജയറാം, സുജിത് ആനയറ തുടങ്ങിയവർ പങ്കെടുക്കും.


Source link
Exit mobile version