KERALAM

മലയോര ജനതയെ പിണറായി സംരക്ഷിക്കുമെന്ന് മന്ത്രി റോഷി

□മലയോര ജനതയെ കേരള കോൺ.മറന്നെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മലയോര മേഖലയിലെ ജനതയുടെ ശബ്ദമാകാൻ കേരള കോൺഗ്രസ്- എമ്മിന് കഴിയുന്നില്ലെന്ന് നിയമസഭയിൽ കോൺഗ്രസ് അംഗം മാത്യു കുഴൽനാടന്റെ കുറ്റപ്പെടുത്തൽ. മലയോരമേഖലയിലെ ജനങ്ങളേയും കർഷകരേയും തങ്ങൾക്ക് എതിരാക്കാമെന്ന് കരുതേണ്ടതില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ തിരിച്ചടി.

തങ്ങളേയും മലയോരജനതയേയും സംരക്ഷിക്കാൻ പിണറായിയും കുട്ടരുമുണ്ടെന്നും

അദ്ദേഹം പറഞ്ഞു. ഇന്നലെ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിന്റെ ചർച്ചയ്ക്കിടയിലാണ് മന്ത്രിയും മാത്യു കുഴൽനാടനും ഏറ്റുമുട്ടിയത്.
വന്യജീവി ആക്രമണം മൂലമുള്ള മരണം സംബന്ധിച്ച വിഷയം ഉന്നയിക്കാൻ അനുമതി തേടിയ മാത്യു കുഴൽനാടൻ, മലയോര മേഖലയെ പ്രതികൂലമായി ബാധിക്കുന്ന വനനിയമഭേദഗതി നീക്കം റോഷി അസഗസ്റ്റിൻ കണ്ടില്ലേയെന്ന്ന്ന് ചോദിച്ചു. കെ.എം. മാണി ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു കാര്യം വരില്ലായിരുന്നു. മലയോരമേഖലയ്ക്ക് ഭരണരംഗത്തെ ശബ്ദം ഇല്ലാതായി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര മേഖല ജാഥയിൽ കടന്നു വന്ന് രാഷ്ട്രീയ പ്രായശ്ചിത്തം ചെയ്യാൻ കേരള കോൺഗ്രസ് എം തയാറാകണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു.

മലയോരമേഖലയിലെ ജനതയ്ക്ക് ഭൂമി നൽകുന്നതിനായി 60ലെ ഭൂപരിഷ്‌കരണ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി സഭയിൽ അവതരിപ്പിക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് വ്യക്തിയാണ് മാത്യു കുഴൽനാടനെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആ നിയമം നിയമസഭയിൽ ഏകകണ്ഠമായി പാസാക്കിയശേഷം, സഭയിൽ പിന്തുണച്ച ജോസഫ് വിഭാഗവും കോൺഗ്രസും അതിനെ എതിർത്ത് പുറത്ത് സമരം ചെയ്തതും മറക്കരുത്.
38-40 വർഷക്കാലം യു.ഡി.എഫ് ഭാഗമായിരുന്നു കേരള കോൺഗ്രസ്.ഒരു സുപ്രഭാത്തിൽ നിങ്ങൾ യു.ഡി.എഫിന്റെ ഭാഗമല്ലെന്ന് കണ്ടിച്ച് പെരുവഴിയിലാക്കി. ഞങ്ങളും മലയോരകർഷകരും പെരുവഴിയിൽ നിൽക്കണോ?? ഞങ്ങളെ സംരക്ഷിക്കാൻ പിണറായിയും കൂട്ടരും വന്നു. അവർ ഞങ്ങൾക്കൊപ്പമുണ്ട്- റോഷി പറഞ്ഞു.


Source link

Related Articles

Back to top button