INDIA

പരാക്രം ദിവസ് ആഘോഷിച്ച് രാജ്യം: നേതാജി കുടിക്കാത്ത ചായ; ആ കപ്പ് ഇന്നും നോപാറയിൽ

പരാക്രം ദിവസ് ആഘോഷിച്ച് രാജ്യം: നേതാജി കുടിക്കാത്ത ചായ, ആ കപ്പ് ഇന്നും നോപാറയിൽ | മനോരമ ഓൺലൈൻ ന്യൂസ് – Netaji Subhas Chandra Bose Untold Story: Discover the untold story of Netaji Subhas Chandra Bose’s arrest and a cup of tea refused at the Noapara police station in Kolkata | India News Malayalam | Malayala Manorama Online News

പരാക്രം ദിവസ് ആഘോഷിച്ച് രാജ്യം: നേതാജി കുടിക്കാത്ത ചായ; ആ കപ്പ് ഇന്നും നോപാറയിൽ

മനോരമ ലേഖകൻ

Published: January 24 , 2025 02:35 AM IST

1 minute Read

സുഭാഷ് ചന്ദ്രബോസിനെ തടങ്കലിൽവച്ച ബംഗാളിലെ പൊലീസ് സ്റ്റേഷൻ

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിൽ പാർലമെന്റിൽ ആദരമർപ്പിക്കാൻ എത്തിയ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ. ചിത്രം:പിടിഐ

കൊൽക്കത്ത ∙ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള നോപാറ പൊലീസ് സ്റ്റേഷനിലേക്കു ചെല്ലുമ്പോൾ തന്നെ നേതാജിയുടെ പ്രതിമ കാണാം. മറ്റൊരു അമൂല്യനിധി ഈ സ്റ്റേഷനിൽ 93 വർഷമായി സൂക്ഷിച്ചിരിക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിനു ബ്രിട്ടിഷുകാർ ചായ നൽകിയ ഒരു കപ്പും സോസറും. ഒരു സമരത്തിന്റെയും അറസ്റ്റിന്റെയും കഥയുണ്ട് ഇതിനു പറയാൻ. നേതാജിയുടെ ജന്മദിനത്തിൽ എല്ലാവർഷവും നടത്താറുള്ള പ്രത്യേക ആഘോഷങ്ങൾ നോപാറ സ്റ്റേഷനിൽ ഇന്നലെ നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

കപ്പും സോസറും ബംഗാളിലെ നോപാറ
പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നു.

1931 ഒക്ടോബർ 11ന് ഗോൽഘർ എന്ന സ്ഥലത്ത് ചണമിൽ തൊഴിലാളികളുടെ സമരത്തിൽ പങ്കെടുക്കാൻ പോയ നേതാജിയെ ബ്രിട്ടിഷുകാർ അറസ്റ്റ് ചെയ്തു കൊണ്ടുവന്നത് ഈ സ്റ്റേഷനിലേക്കാണ്. ഏതാനും മണിക്കൂറുകൾ തടങ്കലിൽ വച്ചു. ഒരു കപ്പ് ചായ സ്റ്റേഷനിലെ ബ്രിട്ടിഷ് ഓഫിസർ നേതാജിക്കു നൽകിയെങ്കിലും അദ്ദേഹമതു കുടിച്ചില്ല. ഈ കപ്പും സോസറുമാണ് സ്റ്റേഷനിൽ ഇന്നും സൂക്ഷിച്ചിരിക്കുന്നത്. നേതാജിക്കായി ഒരു സ്മാരകവും അദ്ദേഹവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഗ്രന്ഥശാലയും ഇവിടെയുണ്ട്. നേതാജിയെ അന്നത്തെ ബാരക്പുർ ജില്ലാ മജിസ്ട്രേട്ട് ഇടപെട്ട് അർധരാത്രിയോടെ മോചിപ്പിച്ചു. നോപാറയിൽ 3 മാസത്തോളം പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു ഇത്.

ബ്രിട്ടിഷുകാർക്കെതിരെ വ്യത്യസ്ത സമരപാത വെട്ടിത്തുറന്ന നേതാജിയുടെ ജന്മദിനമായ പരാക്രം ദിവസ് രാജ്യം ഇന്നലെ ആചരിച്ചു. നെഞ്ചുറപ്പിന്റെയും ധൈര്യത്തിന്റെയും മറ്റൊരു പേരാണു നേതാജി സുഭാഷ് ചന്ദ്രബോസെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘അദ്ദേഹം സ്വപ്നം കണ്ട ഇന്ത്യ യാഥാർഥ്യമാക്കുന്നതിനായി പ്രയത്നിക്കാം’– മോദി പറഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവരും നേതാജിക്ക് ആദരാഞ്ജലിയർപ്പിച്ചു.

English Summary:
Netaji Subhas Chandra Bose Untold Story: Discover the untold story of Netaji Subhas Chandra Bose’s arrest and a cup of tea refused at the Noapara police station in Kolkata

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6lfpmmhssbr5e6k1tt7ou5entv mo-judiciary-lawndorder-arrest mo-news-national-personalities-netaji-subhas-chandra-bose mo-news-national-states-westbengal


Source link

Related Articles

Back to top button