ശ്രീഹരിക്കോട്ടയിൽനിന്ന് നൂറാം വിക്ഷേപണം 29ന്

ശ്രീഹരിക്കോട്ടയിൽനിന്ന് നൂറാം വിക്ഷേപണം 29ന് | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Sriharikota launch | 100th launch | NAVIC-02 | GSLV rocket | ISRO | Navigation satellite | GPS | Indian Constellation – Sriharikota to witness historic 100th launch: The 100th launch from Sriharikota will take place on the 29th. | India News, Malayalam News | Manorama Online | Manorama News
ശ്രീഹരിക്കോട്ടയിൽനിന്ന് നൂറാം വിക്ഷേപണം 29ന്
മനോരമ ലേഖകൻ
Published: January 24 , 2025 01:23 AM IST
1 minute Read
ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ ഒരുക്കിനിർത്തിയിരിക്കുന്ന ജിഎസ്എൽവി റോക്കറ്റ്. (ഫയൽചിത്രം)
ചെന്നൈ ∙ ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 100–ാം വിക്ഷേപണം 29നു രാവിലെ 6.23നു നടക്കും. ഗതിനിർണയ ഉപഗ്രഹമായ ‘എൻവിഎസ്-02’ ആണ് ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിക്കുക.
ഐഎസ്ആർഒയുടെ 7 നാവിക് (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ) ഉപഗ്രഹങ്ങളുടെ ശ്രേണിയിൽ രണ്ടാമത്തേതാണ് എൻവിഎസ്–02. എൻവിഎസ്–01 കഴിഞ്ഞ മേയിൽ വിക്ഷേപിച്ചിരുന്നു. ജിപിഎസിനു സമാനമായി സ്റ്റാൻഡേഡ് പൊസിഷൻ സർവീസ് (എസ്പിഎസ്) എന്ന ദിശനിർണയ സേവനം നൽകുന്നത് നാവിക് ഉപയോഗിച്ചാണ്.
ഇന്ത്യയും രാജ്യത്തിന്റെ അതിർത്തിയിൽനിന്ന് 1500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും നാവികിന്റെ പരിധിയിൽ വരും.
English Summary:
Sriharikota to witness historic 100th launch: The 100th launch from Sriharikota will take place on the 29th.
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 1rpkci6ne2uijitpilier1rrcn mo-space-isro mo-news-common-chennainews mo-space
Source link