‘ഉലക്ക കൊണ്ട് അസ്ഥി വേർപെടുത്തി, കുക്കറിലിട്ട് വേവിച്ച്…’: ഭാര്യയെ കൊന്നതിനെക്കുറിച്ച് മുൻ സൈനികൻ

‘ഉലക്ക കൊണ്ട് അസ്ഥി വേർപെടുത്തി, കുക്കറിലിട്ട് വേവിച്ച്…’: ഭാര്യയെ കൊന്നതിനെക്കുറിച്ച് മുൻ സൈനികൻ | മനോരമ ഓൺലൈൻ ന്യൂസ്-new delhi india news malayalam | Hyderabad Ex-Soldier Confesses to Brutal Murder, Cooking Wife’s Body in Pressure Cooker | Malayala Manorama Online News
‘ഉലക്ക കൊണ്ട് അസ്ഥി വേർപെടുത്തി, കുക്കറിലിട്ട് വേവിച്ച്…’: ഭാര്യയെ കൊന്നതിനെക്കുറിച്ച് മുൻ സൈനികൻ
ഓൺലൈൻ ഡെസ്ക്
Published: January 23 , 2025 11:19 AM IST
1 minute Read
ഗുരുമൂർത്തിയും പുട്ടവെങ്കട മാധവിയും (Photo:X)
ന്യൂഡൽഹി∙ ഭാര്യയെ കൊന്ന്, കഷണങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ വേവിച്ച് ഹൈദരാബാദ് സ്വദേശിയായ മുൻ സൈനികൻ. നാൽപ്പത്തിയഞ്ചുകാരനായ ഗുരുമൂർത്തിയാണ് ഭാര്യയെ കാണാനില്ലെന്ന പൊലീസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം ഉയർത്തിയിരിക്കുന്നത്. ഗുരുമൂർത്തിയുടെ അവകാശവാദങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. പുട്ടവെങ്കട മാധവിയെ (35) കാണാനില്ലെന്ന് ജനുവരി 18നാണ് കുടുംബം പരാതി നൽകിയത്. അന്വേഷണത്തിൽ പൊലീസിനു ഭർത്താവിനെ സംശയം തോന്നി. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റകൃത്യം നടത്തിയതായി സമ്മതിച്ചത്.
മാധവിയെക്കുറിച്ചു ചോദിച്ചപ്പോൾ ഗുരുമൂർത്തി നൽകിയ മറുപടികളാണ് കുടുംബത്തിൽ സംശയമുണർത്തിയത്. രണ്ടു ദിവസങ്ങൾക്കുമുൻപ് ബന്ധുവിന്റെ വീട്ടിൽപ്പോയതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും പിന്നാലെ മാധവി വീടുവിട്ടുപോയെന്നുമായിരുന്നു ഗുരുമൂർത്തിയുടെ മറുപടി. എന്നാൽ മാധവിയുടെ മാതാപിതാക്കൾക്ക് ഇതു വിശ്വാസമായില്ല. അവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നാലെ മീർപേട്ട് പൊലീസ് സ്റ്റേഷനിൽ വച്ചുള്ള ചോദ്യംചെയ്യലിലാണ് ഇയാൾ കുറ്റകൃത്യത്തെക്കുറിച്ചു പറഞ്ഞത്.
തെളിവുകൾ ഇല്ലാതാക്കാനാണ് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കുക്കറിൽ വേവിച്ചതെന്നാണ് ഇയാളുടെ പ്രതികരണം. ‘‘ശുചിമുറിയിൽ വച്ചായിരുന്നു ശരീരം വെട്ടിനുറുക്കിയത്. ഭാഗങ്ങൾ പ്രഷർ കുക്കറിൽ വച്ചു വേവിച്ചു. പിന്നീട് അസ്ഥികൾ വേർപെടുത്തി. ഉലക്ക ഉപയോഗിച്ചു കുത്തിപ്പൊടിച്ചു വീണ്ടും വേവിച്ചു. മൂന്നുദിവസത്തോളം പലവട്ടം മാംസവും അസ്ഥികളും വേവിച്ചശേഷം പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിൽ ഉപേക്ഷിച്ചു’’ – ഗുരുമൂർത്തി പൊലീസിനോടു പറഞ്ഞു.
ബുധനാഴ്ച രാത്രി വരെ തടാകത്തിൽനിന്ന് മൃതദേഹാവശിഷ്ടങ്ങളൊന്നും കണ്ടെടുക്കാനായിട്ടില്ല. വിശാലമായ തിരച്ചിലിന് പരിശോധക സംഘങ്ങളും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു.
13 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഹൈദരാബാദിലെ ജില്ലേലഗുഡയിലാണ് താമസം. ഇവരുടെ രണ്ടു കുട്ടികളും സംഭവദിവസം മാധവിയുടെ സഹോദരിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു.
English Summary:
Ex-Soldier Confesses to Brutal Murder: Hyderabad ex-soldier Gurumurthy allegedly murdered and dismembered his wife, cooking body parts in a pressure cooker. Police are investigating his confession and searching for remains in Meerpet lake.
mo-news-national-states-andhrapradesh-hyderabad 5us8tqa2nb7vtrak5adp6dt14p-list mo-crime-crimeagainstwomen mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list 1m66f00h73fuesf1nvjreljq59 mo-news-world-countries-india-indianews mo-crime-murder
Source link