ASTROLOGY

ചന്ദ്രനെ കണ്ടാൽ വ്യത്യസ്ത ഫലങ്ങൾ, ഈ ദിവസം കണ്ടാൽ ധനലാഭം

ചന്ദ്രനെ കണ്ടാൽ വ്യത്യസ്ത ഫലങ്ങൾ, ഈ ദിവസം കണ്ടാൽ ധനലാഭം -Moon Astrology | ജ്യോതിഷം | Astrology | Manorama Online

ചന്ദ്രനെ കണ്ടാൽ വ്യത്യസ്ത ഫലങ്ങൾ, ഈ ദിവസം കണ്ടാൽ ധനലാഭം

Published: January 23 , 2025 12:01 PM IST

1 minute Read

ചന്ദ്രനെ കണ്ടാൽ രണ്ടുണ്ട് ഫലം, ഓരോ ദിവസവും ചന്ദ്രനെ കണ്ടാലുള്ള ഫലങ്ങൾ

Image Credit : kyoshino / IstockPhoto

കറുത്ത വാവു കഴിഞ്ഞ് ചന്ദ്രനെ ആദ്യമായി കാണുന്നതിന്റെ അടിസ്ഥാനത്തിൽ ഫലപ്രവചനം നടത്തുന്ന രീതി ജ്യോതിഷത്തിലുണ്ട്. 

സുഖ ജള മൃതി ഭീതി…. എന്നു തുടങ്ങുന്ന നിയമമനുസരിച്ച്, വെളുത്ത പക്ഷത്തിലെ ചന്ദ്രനെ ആദ്യമായി കാണുന്നത് ഞായറാഴ്ചയാണെങ്കിൽ സുഖം ഫലം. തിങ്കളാഴ്ചയാണെങ്കിൽ ജളത്വം (സദസ്സിൽ അപമാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നർഥം). ചൊവ്വാഴ്ചയാണെങ്കിൽ മൃത്യുദോഷം , ബുധനാഴ്ചയാണെങ്കിൽ ഭയം, വ്യാഴാഴ്ചയാണെങ്കില്‍ ധനലാഭം, വെള്ളിയാഴ്ചയാണെങ്കിൽ സുഖഭോഗം , ശനിയാഴ്ചയാണെങ്കിൽ രോഗം എന്നിങ്ങനെയാണു ചന്ദ്രദർശന ഫലം. 

നൃണാം പീയുഷഭാനു പ്രതിശതിനിയതം….എന്നു തുടങ്ങുന്ന നിയമപ്രകാരം, കറുത്ത വാവു കഴിഞ്ഞുള്ള ചന്ദ്രനെ ആദ്യമായി കാണുന്നത് മഴക്കാറിനിടയിലാണെങ്കിൽ ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം ഫലം. ചന്ദ്രനെ കാണുന്നത് മരങ്ങൾക്കിടയിലൂടെയാണെങ്കിൽ ദ്രവ്യനാശം (ധനനാശം) ഫലം. വെള്ളത്തിൽ പ്രതിബിംബരൂപത്തിലാണ് ചന്ദ്രനെ ആദ്യമായി കാണുന്നതെങ്കിൽ രോഗം ഫലം.
വിവരങ്ങൾക്ക് കടപ്പാട് : മനോരമ പഞ്ചാംഗം 

English Summary:
First Moon Sightings (Karutha Vaavu) in Malayalam astrology offer unique predictions. The day and circumstances of seeing the moon after the new moon, as detailed in Manorama Panchangam, reveal potential outcomes ranging from good health to illness.

2tc10a98rfk5u1mlaclejsi7lb 30fc1d2hfjh5vdns5f4k730mkn-list mo-astrology-astrologicalpredictions mo-space-moon mo-astrology-belief 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news


Source link

Related Articles

Back to top button