INDIA

‘കഥാപാത്രങ്ങളുടെയും വസ്ത്രങ്ങളുടെയും പകർപ്പവകാശം ഞങ്ങൾക്ക്’: നയൻതാരയ്ക്കെതിരെ ധനുഷ് കോടതിയിൽ

‘കഥാപാത്രങ്ങളുടെയും വസ്ത്രങ്ങളുടെയും പകർപ്പവകാശം ഞങ്ങൾക്ക്’: നയൻതാരയ്ക്കെതിരെ ധനുഷ് കോടതിയിൽ – “The copyrights of the characters and costumes belong to us”: Dhanush in court against Nayanthara | മനോരമ ഓൺലൈൻ ന്യൂസ് | Dhanush | Nayanthara | Naanum Rowdy Thaan | Beyond the fairy tales | Netflix | Documentary | Madras High Court | Copy right | ധനുഷ് ​ നയൻതാര ​ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി | Latest News | Manorama Online News

‘കഥാപാത്രങ്ങളുടെയും വസ്ത്രങ്ങളുടെയും പകർപ്പവകാശം ഞങ്ങൾക്ക്’: നയൻതാരയ്ക്കെതിരെ ധനുഷ് കോടതിയിൽ

മനോരമ ലേഖകൻ

Published: January 23 , 2025 08:21 AM IST

1 minute Read

നയൻതാര, ധനുഷ്

ചെന്നൈ ∙‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും അവർ ധരിച്ച വസ്ത്രങ്ങളുടെയും വരെ പകർപ്പവകാശം തങ്ങൾക്കാണെന്നു നടൻ ധനുഷിന്റെ നിർമാണ സ്ഥാപനമായ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

ചിത്രത്തിലെ നായികയായിരുന്ന നടി നയൻതാര, നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിൽ, സിനിമയുടെ 28 സെക്കൻഡ് പിന്നണി ദൃശ്യങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചു. ദൃശ്യങ്ങൾ ഉപയോഗിച്ചതിലൂടെ പകർപ്പവകാശ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്നും ധനുഷിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, നടപടിക്രമം പാലിക്കാത്ത കേസ് തള്ളണമെന്നാവശ്യപ്പെട്ട് ഓൺലൈൻ സ്ട്രീമിങ് കമ്പനിയായ നെ‌റ്റ്ഫ്ലിക്സും രംഗത്തെത്തി.

ഇരുഭാഗങ്ങളുടെയും വാദങ്ങൾ രേഖപ്പെടുത്തിയ കോടതി, വിധി പറയുന്നത് തീയതി വ്യക്തമാക്കാതെ മാറ്റി. നടി നയൻതാരയുടെ വിവാഹ വിശേഷങ്ങൾ ചേർത്തൊരുക്കിയ ‘ബിയോണ്ട് ദ് ഫെയറി ടെയ്‌ൽ’ ഡോക്യുമെന്ററിക്കെതിരെയാണു കേസ്. അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

5us8tqa2nb7vtrak5adp6dt14p-list 42gafr2ustl892oho7d9e91ua3 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-entertainment-movie-nayanthara mo-technology-netflix mo-defense-missile-dhanush mo-judiciary-madrashighcourt


Source link

Related Articles

Back to top button