INDIALATEST NEWS

മോഷ്ടിക്കാനിറങ്ങിയത് അമ്മയെ ചികിത്സിക്കാെനന്ന് പ്രതി; ഇത്രവേഗം സെയ്ഫ് നടന്നതെങ്ങനെ: സഞ്ജയ്

സെയ്ഫ് അലി ഖാനെ കുത്തിയ സംഭവം: മോഷ്ടിക്കാനിറങ്ങിയത് അമ്മയെ ചികിത്സിക്കാെനന്ന് പ്രതി | മനോരമ ഓൺലൈൻ ന്യൂസ്- Saif Ali Khan Stabbing | Attacker About Motive | Manorama Online News

മോഷ്ടിക്കാനിറങ്ങിയത് അമ്മയെ ചികിത്സിക്കാെനന്ന് പ്രതി; ഇത്രവേഗം സെയ്ഫ് നടന്നതെങ്ങനെ: സഞ്ജയ്

മനോരമ ലേഖകൻ

Published: January 23 , 2025 07:58 AM IST

1 minute Read

സെയ്ഫ് അലി ഖാൻ ആശുപത്രിയിൽ നിന്ന് ഫ്ലാറ്റിൽ മടങ്ങിയെത്തുന്നു. ചിത്രം: പിടിഐ, പിടിയിലായ പ്രതി. Image Credit: X

മുംബൈ ∙ അമ്മയുടെ ചികിത്സയ്ക്കു പണം കണ്ടെത്താനാണു മോഷ്ടിക്കാൻ ഇറങ്ങിയതെന്നും ആക്രമിക്കാൻ പദ്ധതിയില്ലായിരുന്നെന്നും ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി മുഹമ്മദ് െഷരിഫുൾ ഇസ്‌ലാം ഷെഹ്സാദ് മൊഴി നൽകി. പണവുമായി ബംഗ്ലദേശിലേക്കു രക്ഷപ്പെടുകയായിരുന്നു ലക്ഷ്യമെന്നും വെളിപ്പെടുത്തി.

പ്രതിയിൽനിന്നു പിടിച്ചെടുത്ത മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, നടന്റെ വസതിയിൽനിന്നു ലഭിച്ച പ്രതിയുടെ തൊപ്പി എന്നിവ അന്വേഷണസംഘം ഫൊറൻസിക് പരിശോധനയ്ക്ക് കൈമാറി. അതിനിടെ, മോഷ്ടാവിന്റെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ വേഗം ആശുപത്രി വിട്ടതിൽ ശിവസേനാ (ഷിൻഡെ) നേതാവ് സഞ്ജയ് നിരുപം സംശയം പ്രകടിപ്പിച്ചു. നട്ടെല്ലിനും കഴുത്തിനും കയ്യിലും ഗുരുതര പരുക്കേറ്റ ഒരാൾക്ക് അഞ്ച് ദിവസം കഴിഞ്ഞാൽ എഴുന്നേറ്റു നടക്കാനാകുമോയെന്നും ചോദിച്ചു.

ചികിത്സയിലായിരുന്ന സെയ്ഫ് 5 ദിവസത്തിനു ശേഷം കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്. വെള്ള ഷർട്ടും ജീൻസും കൂളിങ് ഗ്ലാസും ധരിച്ച് കാറിൽ വന്നിറങ്ങിയ താരത്തെ കാണാൻ വീടിനു മുന്നിൽ ആരാധകർ തടിച്ചുകൂടി. ചിരിച്ച് അഭിവാദ്യം ചെയ്ത് ആത്മവിശ്വാസത്തോടെയാണ് നടൻ ബാന്ദ്രാ വെസ്റ്റിലെ വസതിയിലേക്കു കയറിയത്. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ ഏതാനും ദിവസം അവിടെ തങ്ങും. തുടർന്ന് സമീപത്തെ ഫോർച്യൂൺ ഹൈറ്റ്സ് എന്ന സമുച്ചയത്തിൽ ഇവരുടെ ഉടമസ്ഥതയിലുള്ള വസതിയിലേക്കു മാറും.
13 നിലകളുള്ള സദ്ഗുരു ശരൺ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 4 നിലകളിലാണ് നടനും കുടുംബവും താമസിക്കുന്നത്. മോഷണത്തിനായി എത്തിയ പ്രതി പുലർച്ചെ രണ്ടരയ്ക്കാണ് സെയ്ഫിനെ ആക്രമിച്ചത്. ആറു കുത്തേറ്റ നടനെ അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 2.5 ഇഞ്ച് നീളമുള്ള കത്തിയുടെ ഭാഗം ദേഹത്തുനിന്നു നീക്കിയിരുന്നു. കഴുത്തിലും കയ്യിലുമാണ് ആഴത്തിലുള്ള മറ്റു മുറിവുകൾ.

English Summary:
Saif Ali Khan stabbing: Attacker wanted to rob someone rich, flee to Bangladesh for mother’s treatment

5us8tqa2nb7vtrak5adp6dt14p-list mo-entertainment-movie-saifalikhan 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 1gg7hoo3pudu8mh8ubgrjgfsb mo-news-common-mumbainews mo-crime-crime-news


Source link

Related Articles

Back to top button