ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രവേശനം

ഡോ.ടി.പി.സേതുമാധവൻ | Monday 06 January, 2025 | 12:02 AM
ബംഗളൂരുവിലെ ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റി ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബാംഗ്ലൂർ, ബംഗളൂരുവിലെ കെങ്കേരി, യെശ്വന്ത്പൂർ ക്യാമ്പസുകളിലേക്കും, ഡൽഹി, പൂനെ ക്യാമ്പസുകളിലേക്കും അപേക്ഷിക്കാം സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, എജ്യുക്കേഷൻ, സയൻസ്, ടെക്നോളജി, ബിസിനസ് ആൻഡ് മാനേജ്മെന്റ്, ഫിനാൻസ് ആൻഡ് അക്കൗണ്ടൻസി, കൊമേഴ്‌സ്, ഭാഷ തുടങ്ങി നിരവധി പ്രോഗ്രാമുകളുണ്ട്.പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ക്രൈസ്റ്റ് പ്രവേശന പരീക്ഷ CET 2025 നു ഇപ്പോൾ അപേക്ഷിക്കാം. www.christuniversity.in
നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി
ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ ഫോറൻസിക് സയൻസിൽ ബിരുദ, ബിരുദാനന്തര ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്. ബിരുദതലത്തിൽ ബി.ബി.എ, ബി.എസ് സി, ബി. എ പ്രോഗ്രാമുകളുണ്ട്. ഫോറൻസിക് സയൻസ്, ഫോറൻസിക് ബയോടെക്നോളജി, മൾട്ടിമീഡിയ ഫോറൻസിക്സ്, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ഫോറൻസിക് ജേർണലിസം, സൈബർ സെക്യൂരിറ്റി, ബിടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിത്ത് സൈബർ സെക്യൂരിറ്റി, ക്ലിനിക്കൽ സൈക്കോളജി, ഫോറൻസിക് സൈക്കോളജി, ക്രിമിനോളജി, സൈബർ സെക്യൂരിറ്റി മാനേജ്മെന്റ്, ഫോറൻസിക് ഫാർമസി തുടങ്ങി നിരവധി പ്രോഗ്രാമുകളുണ്ട്. സർവകലാശാലയിൽ സ്കൂൾ ഒഫ് ഫോറൻസിക് സയൻസ്, മെഡിക്കൽ സ്റ്റഡീസ്, സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫോറൻസിക്, സ്കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, പൊലീസ് സയൻസ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ്, ഫോറൻസിക് ബിഹേവിയർ, ഫോറൻസിക് മാനേജ്മെൻറ് സ്റ്റഡീസ്, പോളിസി സ്റ്റഡീസ് എന്നിവയിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്
www.nfsu.mha.gov.in
നീറ്റ് പി.ജി :പുതുതായി അപേക്ഷിക്കാൻ അവസരം
തിരുവനന്തപുരം: നീറ്റ് പി.ജി യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാൽ പുതിയ മാനദണ്ഡ പ്രകാരം യോഗ്യത നേടിയവർക്ക് സംസ്ഥാന പി.ജി മെഡിക്കൽ കോഴ്സുകൾക്ക് അപേക്ഷിക്കാം. ജനുവരി 8ന് വൈകിട്ട് മൂന്ന് മണിവരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in ൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക.
ബി.ഫാം (ലാറ്ററൽ എൻട്രി):
ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2025 ജനുവരി 5-ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ 2024 അദ്ധ്യയന വർഷത്തെ ബി.ഫാം(ലാറ്ററൽ എൻട്രി)പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചികwww.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.ഉത്തരസൂചികകൾ സംബന്ധിച്ച ആക്ഷേപമുള്ള പരീക്ഷാർത്ഥികൾ കാൻഡിഡേറ്റ് പോർട്ടൽ വഴി 7ന് വൈകിട്ട് 4 നുമുൻപ് സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in .
Source link