കേരളസർവകലാശാല പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്.
ബി.എസ്സി. പരീക്ഷയുടെ സൈക്കോളജി, ബോട്ടണി (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ 2025
ഫെബ്രുവരി 6 മുതൽ ആരംഭിക്കും.
പരീക്ഷാഫീസ്
ആറ്, എട്ട് സെമസ്റ്റർ ബി.ആർക്ക്. (2013 സ്കീം) സപ്ലിമെന്ററി പരീക്ഷ
രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 23 വരെയും 150 രൂപ പിഴയോടെ
27 വരെയും 400 രൂപ പിഴയോടെ ജനുവരി 29 വരെയും അപേക്ഷിക്കാം.
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ എം.സി.എ. ഡിഗ്രി (2020 സ്കീം – റഗുലർ
– 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 &മാു; 2022 അഡ്മിഷൻ) ഫെബ്രുവരി 2025 (തിയറി &
പ്രാക്ടിക്കൽ) പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാലാ പരീക്ഷാ തീയതി മാറ്റി
ജനുവരി 16 മുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഒക്ടോബർ 2024) കഥകളി വേഷം പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 27, 28 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ എം.എഫ്.എ (2024 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ഫെബ്രുവരി മൂന്നു മുതൽ ത്യപ്പൂണിത്തുറ ആർ.എൽവി കോളജിൽ നടക്കും. ജനുവരി 22 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.സി.എ (2024 അഡ്മിഷൻ റഗുലർ, 2021 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ഒന്നാം മേഴ്സി ചാൻസ് നവംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 27 മുതൽ നടക്കും.
ഓർമിക്കാൻ…
1. ഗൂഗിൾ റിസർച്ച് സ്കോളർഷിപ്:-
ഗൂഗിൾ റിസർച്ച് സ്കോളർഷിപ് പ്രോഗ്രാം 2025 ന് 27 വരെ സർവകലാശാലകളിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകർക്ക് അപേക്ഷിക്കാം. ഗവേഷണത്തിനാണ് 60000 അമേരിക്കൻ ഡോളർ സ്കോളർഷിപ് അനുവദിക്കുക. ഗവേഷണ നേട്ടങ്ങൾ ഫലപ്രദമായി പ്രൊപ്പോസലിൽ വ്യക്തമാക്കിയിരിക്കണം. അദ്ധ്യാപന മികവ്, ഗവേഷണ മികവ്, എ.ഐ എത്തിക്സ്, ഇന്റർ ഡിസിപ്ലിനറി സ്വഭാവം, മെത്തഡോളജി എന്നിവയ്ക്ക് പ്രത്യേക പരിഗണന ലഭിക്കും. www.googlesubmittable.com/submit.
നീറ്റ് യു. ജി 2025 പെൻ & പേപ്പർ മോഡിൽ
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് 2025,പേന പേപ്പർ മോഡിൽ ഒറ്റ ദിവസം നടത്തുമെന്ന് എൻ.ടി.എ. ഒ.എം.ആർ ഷീറ്റിലാകും പരീക്ഷ. രാജ്യത്തെ വിവിധ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ്. വെബ്സൈറ്റ്: neet nta.nic.in.
Source link