CINEMA

ബോക്സിങ് റിങ്ങിൽ ഇറങ്ങാൻ പെപ്പെ; ‘ദാവീദ്’ ടീസർ പുറത്ത്

ബോക്സിങ് റിങ്ങിൽ ഇറങ്ങാൻ പെപ്പെ; ‘ദാവീദ്’ ടീസർ പുറത്ത് | Daveed movie teaser release

ബോക്സിങ് റിങ്ങിൽ ഇറങ്ങാൻ പെപ്പെ; ‘ദാവീദ്’ ടീസർ പുറത്ത്

മനോരമ ലേഖിക

Published: January 22 , 2025 07:21 PM IST

1 minute Read

ടീസറിൽ നിന്ന്.

ആന്റണി വർഗീസിനെ (പെപ്പെ) നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ദാവീദിന്റെ ടീസർ പുറത്ത്. പ്രഫഷനൽ ബോക്സർ ആയാണ് ചിത്രത്തിൽ പെപ്പെ എത്തുന്നത്. ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ചർച്ചയായിരുന്നു. ആഷിക്ക് അബു എന്നാണ് പെപ്പെയുടെ കഥാപാത്രത്തിന്റെ പേര്. ടീസറും ചർച്ചയായിക്കഴിഞ്ഞു. 
മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനു ശേഷം ജോൺ ആൻഡ് മേരി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അച്ചു ബേബി ജോൺ നിര്‍മിക്കുന്ന ചിത്രമാണ് ദാവീദ്. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ. സെഞ്ച്വറി മാക്‌സ്, ജോണ്‍ ആൻഡ് മേരി പ്രൊഡക്‌ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവർ ചേർന്നാണു ചിത്രത്തിന്റെ നിര്‍മാണം.

വിജയരാഘവൻ, ലിജോമോൾ, സൈജു കുറുപ്പ്, കിച്ചു ടെലസ്, ജെസ് കുക്കു തുടങ്ങിയവരാണ് ദാവീദിലെ മറ്റ് അഭിനേതാക്കൾ. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്നു. പുതുമുഖം മുഹമ്മദ് കരാകിക്കൊപ്പം നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English Summary:
Daveed movie teaser release

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie 3s513smoccm87r5ufmf67lqaur f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-antony-varghese


Source link

Related Articles

Back to top button