കുവൈത്തിൽ തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു; പുക ശ്വസിച്ച് 3 ഇന്ത്യക്കാർക്കു ദാരുണാന്ത്യം

കുവൈത്തിൽ തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു; പുക ശ്വസിച്ച് 3 ഇന്ത്യക്കാർക്കു ദാരുണാന്ത്യം- Kuwait | Death | Manorama News
കുവൈത്തിൽ തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു; പുക ശ്വസിച്ച് 3 ഇന്ത്യക്കാർക്കു ദാരുണാന്ത്യം
മനോരമ ലേഖകൻ
Published: January 22 , 2025 07:22 AM IST
1 minute Read
Representative Image by istockphoto/boommaval boommaval
കുവൈത്ത് സിറ്റി∙ തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്ന 4 പേരിൽ 3 ഇന്ത്യക്കാർ ശ്വാസം മുട്ടി മരിച്ചു. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്. മുറിയ്ക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അബോധാവസ്ഥയിലായ മറ്റൊരു തമിഴ്നാട്ടുകാരൻ അപകടനില തരണം ചെയ്തിട്ടില്ല. വീട്ടുജോലിക്കാരാണ് ഇവർ. സ്പോൺസറുടെ തോട്ടത്തിൽ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം അവശേഷിച്ച തീക്കനൽ തണുപ്പകറ്റാനായി താമസസ്ഥലത്തു കൊണ്ടുപോയി വയ്ക്കുകയായിരുന്നു. വാതിൽ അടച്ച് ഉറങ്ങാൻ കിടന്നതോടെ പുക മുറിയിൽ വ്യാപിച്ച് ശ്വാസംമുട്ടിയാണ് മരണം. ദുരന്തം നടന്ന വഫ്ര മേഖലയിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.
English Summary:
Three Indians died of suffocation in Kuwait
24k8kkhjc0deonldknn2ob4p7f 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-world-countries-kuwait mo-nri-kuwaitnews mo-health-death
Source link