യൂണിഫോം സേന പരീക്ഷ സിലബസ് പരിഷ്‌കരിച്ചു, ഭാരതീയ ന്യായ സംഹിതയിൽ നിന്ന് ചോദ്യം

തിരുവനന്തപുരം: യൂണിഫോം സേനയിലേക്കുള്ള പരീക്ഷകളിൽ ഇക്കൊല്ലം മുതൽ ഭാരതീയ ന്യായ സംഹിതയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തും. പരിഷ്കരിച്ച സിലബസ് പി.എസ്.സി പ്രസിദ്ധീകരിച്ചു.
സബ് ഇൻസ്പെക്ടർ പരീക്ഷയ്ക്കുള്ള പാഠ്യപദ്ധതിയിൽ സ്പെഷ്യൽ ടോപ്പിക്കിനുള്ള 45 മാർക്കിൽ 15നും പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉണ്ടാകും.പാർട്ട് ഒന്ന് ഭാരതീയ ന്യായ സംഹിതയെ അടിസ്ഥാനമായും പാർട്ട് 2 ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയെക്കുറിച്ചുമാണ്. അഞ്ച് മാർക്കിന് വീതമാണ് ചോദ്യങ്ങൾ. പാർട്ട് മൂന്നിൽ ഭാരതീയ സാക്ഷ്യ അധീനിയത്തെക്കുറിച്ചുള്ള ചോദ്യങ്ങളായിരിക്കും. ഇതിനും അഞ്ച് മാർക്കിനുള്ള ചോദ്യം ഉൾപ്പെടുത്തും. ഹ്യൂമൻ സൈക്കോളജി (10 മാർക്ക്) , ഭരണഘടന (7 മാർക്ക്), ഐ.ടി-സൈബർ കുറ്റകൃത്യങ്ങൾ (7 മാർക്ക്), വിവരാവകാശ നിയമം (3 മാർക്ക്), വിവര സാങ്കേതികവിദ്യാനിയമം (3 മാർക്ക്) എന്നിവയും ഉണ്ടാകും.
പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ സ്പെഷ്യൽ ടോപ്പിക്ക് 20 മാർക്കിനാണ്. പാർട്ട്-1 ഭാരതീയ ന്യായ സംഹിത ചോദ്യങ്ങൾക്ക് നാല് മാർക്കും പാർട്ട്-രണ്ട് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ചോദ്യങ്ങൾക്ക് മൂന്ന് മാർക്കും ലഭിക്കും . പാർട്ട് മൂന്നിൽ ഭാരതീയ സാക്ഷ്യം അധീനിയത്തിൽനിന്ന് രണ്ട് മാർക്കിന് ചോദ്യം ഉണ്ടാകും. കേരള പൊലീസ് ആക്ട് (3 മാർക്ക്), നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് ആക്ട് (2 മാർക്ക്), പോക്സോആക്ട് (2 മാർക്ക്), വിവര സാങ്കേതികവിദ്യാനിയമം (2 മാർക്ക്), വിവരാവകാശനിയമം (2 മാർക്ക്) എന്നിങ്ങനെയും ചോദ്യങ്ങളുണ്ടാകും.
പി.എസ്.സി പ്രായോഗിക പരീക്ഷ
തിരുവനന്തപുരം: കൊല്ലം ജില്ലയിൽ തുറമുഖ വകുപ്പിൽ സീമാൻ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 482/2023) തസ്തികയിലേക്ക് 23, 24 തീയതികളിൽ രാവിലെ 7 മുതൽ കൊല്ലം തങ്കശ്ശേരി തുറമുഖത്ത് പ്രായോഗിക പരീക്ഷ നടത്തും.
അഭിമുഖം
കാസർകോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 304/2023) തസ്തികയിലേക്ക് 29, 30, 31 തീയതികളിൽ പി.എസ്.സി. കാസർകോട്ജില്ലാ ഓഫീസിൽ വച്ചും 29, 30 തീയതികളിൽ പി.എസ്.സി. കോഴിക്കോട് മേഖല ഓഫീസിൽ വച്ചും അഭിമുഖം നടത്തും.
പാലക്കാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (മലയാളം മാദ്ധ്യമം) തസ്തികമാറ്റം മുഖേനയുള്ള നിയമനം (കാറ്റഗറി നമ്പർ 590/2023) തസ്തികയിലേക്ക് 29 നും ഹൈസ്കൂൾ ടീച്ചർ (മലയാളം) തസ്തികമാറ്റം മുഖേനയുള്ള നിയമനം (കാറ്റഗറി നമ്പർ 501/2023) തസ്തികയിലേക്ക്30 നും പി.എസ്.സി. എറണാകുളം മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 491/2023) തസ്തികയിലേക്ക്29 ന് ഉച്ചയ്ക്ക് 12 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 703/2023) തസ്തികയിലേക്ക് 29 നും പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 444/2023) തസ്തികയിലേക്ക്29, 30, 31 തീയതികളിലും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 731/2023) തസ്തികയിലേക്ക്29 ന് രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ 02/2023) തസ്തികയുടെ ചുരുക്കപട്ടികയിൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനപ്രകാരം ഭിന്നശേഷി വിഭാഗം ഉപപട്ടികയിൽ ഉൾപ്പെട്ടവർക്ക്29 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
Source link