KERALAM

മുഖ്യമന്ത്രി ഇന്ന് ഗവർണറെ കാണും

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാജ്ഭവനിലെത്തി കാണും. വൈകിട്ട് ആറരയ്ക്കാണ് സന്ദർശനം. സൗഹൃദ സന്ദർശനമാണ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി ഗവർണറെ കണ്ടിരുന്നില്ല. റിപ്പബ്ലിക് ദിനാഘോഷത്തിൽ തിരുവനന്തപുരത്ത് ഗവർണറാണ് പരേഡ് സ്വീകരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ അറ്റ് ഹോം സത്കാര പരിപാടി ഗവർണർ നടത്തുന്നുണ്ട്. ഇതിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. പരിപാടിക്കായി 800പേരെ ക്ഷണിക്കും. ചടങ്ങിന്റെ ചെലവിനായി 20ലക്ഷം രൂപ സർക്കാർ നൽകും.


Source link

Related Articles

Back to top button