മാവോയിസ്റ്റ് നേതാവ് ചലപതിയെ വധിച്ച് സുരക്ഷാസേന; പൊലീസ് തലയ്ക്ക് ഒരു കോടി വിലയിട്ട നേതാവ്

14 മാവോയിസ്റ്റുകളെ വധിച്ചു മാവോയിസ്റ്റ് നേതാവ് ചലപതി കൊല്ലപ്പെട്ടു | മനോരമ ഓൺലൈൻ ന്യൂസ് – Maoist Leader Killed in Chhattisgarh Encounter: Senior Maoist leader Chalapati (Jayaram) killed in Chhattisgarh encounter with security forces | India News Malayalam| Malayala Manorama Online News
മാവോയിസ്റ്റ് നേതാവ് ചലപതിയെ വധിച്ച് സുരക്ഷാസേന; പൊലീസ് തലയ്ക്ക് ഒരു കോടി വിലയിട്ട നേതാവ്
മനോരമ ലേഖകൻ
Published: January 22 , 2025 01:11 AM IST
1 minute Read
സംഘടനയുടെ ഏറ്റവും മുതിർന്ന നേതാവ്
ചലപതി
റായ്പുർ/ഭുവനേശ്വർ ∙ മാവോയിസ്റ്റുകളുടെ മുതിർന്ന നേതാക്കളിലൊരാളായ ചലപതി (ജയ്റാം) ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ചലപതി അടക്കം 14 മാവോയിസ്റ്റുകളെയാണ് ഗരിയാബന്ദ് ജില്ലയിൽ മെയിൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുൽഹാദിഘട്ടിലെ കാട്ടിൽ നടന്ന ഏറ്റുമുട്ടലിൽ വധിച്ചത്. ഒഡീഷ അതിർത്തിയിൽ നിന്ന് 5 കിലോമീറ്റർ അകലെ നടന്ന ഏറ്റുമുട്ടലിൽ 2 വനിതാ മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.
തിങ്കളാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ ചൊവ്വാഴ്ചയും തുടർന്നു. അറുപതോളം പേരെ സേന വളഞ്ഞതായാണ് റിപ്പോർട്ട്. ബസ്തർ മേഖലയിലായിരുന്ന പ്രമുഖ നേതാക്കൾ അടുത്തിടെയാണ് ഒഡീഷ അതിർത്തിയിലേക്കു താവളം മാറ്റിയത്.
പൊലീസ് ഒരു കോടി രൂപ തലയ്ക്ക് വിലയിട്ട ചലപതി (62) സിപിഐ– മാവോയിസ്റ്റ് 7 അംഗ കേന്ദ്രകമ്മിറ്റിയിലെ പ്രധാന നേതാവാണ്. പ്രതാപ് റെഡ്ഡി, രാമചന്ദ്ര റെഡ്ഡി, അപ്പ റാവു, രാമു എന്നീ പേരുകളുമുള്ള ചലപതി ആന്ധ്രയിലെ ചിറ്റൂർ മദനപ്പള്ളി സ്വദേശിയാണ്. കേന്ദ്രകമ്മിറ്റിയിൽ ഒഡീഷ സംസ്ഥാന കമ്മിറ്റിയുടെ ചുമതലയും ചലപതിക്കാണ്. പത്തോളം പേരുടെ സുരക്ഷയിലാണ് ഇദ്ദേഹം സഞ്ചരിച്ചിരുന്നത്. ഈ മാസം മാത്രം 40 മാവോയിസ്റ്റുകളാണ് ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞവർഷം 219 പേർ കൊല്ലപ്പെട്ടു.
English Summary:
Maoist Leader Killed in Chhattisgarh Encounter: Senior Maoist leader Chalapati (Jayaram) killed in Chhattisgarh encounter with security forces
mo-crime-maoist mo-news-common-malayalamnews 2629omjt4fvskt3h27qjh7fsnm 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-chhattisgarh mo-crime-maoist-encounter
Source link