KERALAM

എൻ.എൻ.കൃഷ്ണദാസിന് എതിരെ വിമ‍ർശനം

പാലക്കാട്: മുൻ എം.പിയും ജില്ലയിലെ മുതിർന്ന നേതാവുമായ എൻ.എൻ.കൃഷ്ണദാസിനെതിരെ സി.പി.എം പാലക്കാട് ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് വിമർശനം. എൻ.എൻ.കൃഷ്ണദാസിന്റെ പ്രസ്താവന പാർട്ടി നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാക്കിയെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

മാദ്ധ്യമങ്ങൾക്കെതിരെ നടത്തിയ ഇറച്ചിക്കട പ്രയോഗം അനവസരത്തിലായെന്നാണ് വിമർശനം. ഇത് ഉപതിരഞ്ഞെടുപ്പിൽ മാദ്ധ്യമങ്ങളെ പാർട്ടിക്കെതിരാക്കി.. ഉപതിരഞ്ഞെടുപ്പ് കാലത്തെ പെട്ടി വിവാദത്തിൽ ഉൾപ്പെടെ നടത്തിയ പ്രസ്താവനയ്ക്ക് കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്തിരുന്നു.


Source link

Related Articles

Back to top button