INDIALATEST NEWS

സെയ്ഫ് അലി ഖാന് 15,000 കോടി രൂപയുടെ സ്വത്ത് നഷ്ടമായേക്കും; ഏറ്റെടുക്കാൻ മധ്യപ്രദേശ് സർക്കാർ

സെയ്ഫ് അലി ഖാന് 15,000 കോടി രൂപയുടെ സ്വത്ത് നഷ്ടമായേക്കും; ഏറ്റെടുക്കാൻ മധ്യപ്രദേശ് സർക്കാർ | മനോരമ ഓൺലൈൻ ന്യൂസ് – Saif Ali Khan Loses ₹15,000 Crore Property Battle in Madhya Pradesh | Saif Ali Khan | High Court | India Madhya Pradesh Malayalam | Malayala Manorama Online News

സെയ്ഫ് അലി ഖാന് 15,000 കോടി രൂപയുടെ സ്വത്ത് നഷ്ടമായേക്കും; ഏറ്റെടുക്കാൻ മധ്യപ്രദേശ് സർക്കാർ

ഓൺലൈൻ ഡെസ്ക്

Published: January 21 , 2025 10:37 PM IST

1 minute Read

സെയ്ഫ് അലി ഖാൻ (Facebook)

ഭോപാല്‍ ∙ പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തു ശത്രുസ്വത്തായി പ്രഖ്യാപിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ സെയ്ഫ് അലി ഖാന്റെ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി. ഇതോടെ മധ്യപ്രദേശിലെ ഭോപാലില്‍ പട്ടൗഡി കുടുംബത്തിന്റെ 15,000 കോടി രൂപയുടെ സ്വത്ത് സെയ്ഫ് അലിഖാന് നഷ്ടമായേക്കും. സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വയ്ക്കുന്ന മധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്താണ് സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള വഴിയൊരുങ്ങുന്നത്. 

ഭോപാലില്‍ കൊഹേഫിസ മുതല്‍ ചിക്‌ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ വസ്തുവകകള്‍. 2014ലാണ് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം സെയ്ഫ് അലി ഖാനു നോട്ടിസ് നല്‍കിയത്. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടിസ്. 2015ല്‍ സെയ്ഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടി.

വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോയി അവിടത്തെ പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്. ഭോപാല്‍ നവാബായിരുന്ന ഹമീദുള്ള ഖാന്റെ മകള്‍ ആബിദ സുല്‍ത്താന്‍ പാക്കിസ്ഥാനിലേക്ക് ചേക്കേറിയിരുന്നു. ഇതോടെയാണ് പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്ത് വിഭാഗത്തിൽപ്പെട്ടത്.

English Summary:
Saif Ali Khan’s ₹15,000 crore property dispute ends with the Madhya Pradesh High Court’s ruling against him. The court’s decision to classify the Pataudi family’s Bhopal properties as “enemy property” could result in the government seizing the land.

5us8tqa2nb7vtrak5adp6dt14p-list mo-entertainment-movie-saifalikhan 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-highcourt 7tbmmbbsr8m9hrcm4vtbv5gshj mo-news-national-states-madhyapradesh


Source link

Related Articles

Back to top button