INDIALATEST NEWS

‘കുറ്റകൃത്യം ചെയ്‌ത് രക്ഷപ്പെട്ടാൽ വീണ്ടും കുറ്റം ചെയ്യും’: സഞ്ജയ് റോയ്ക്ക് വധശിക്ഷ നൽകണമെന്ന് ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ

‘കുറ്റകൃത്യം ചെയ്‌ത് രക്ഷപ്പെട്ടാൽ വീണ്ടും കുറ്റം ചെയ്യും’: സഞ്ജയ് റോയ്ക്ക് വധശിക്ഷ നൽകണമെന്ന് ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ | മനോരമ ഓൺലൈൻ ന്യൂസ് – West Bengal government approched High Court Demands Death Penalty on RG Kar Medical College rape case accuse | High Court | RG Kar Medical College | Rape case | India West Bengal News Malayalam | Malayala Manorama Online News

‘കുറ്റകൃത്യം ചെയ്‌ത് രക്ഷപ്പെട്ടാൽ വീണ്ടും കുറ്റം ചെയ്യും’: സഞ്ജയ് റോയ്ക്ക് വധശിക്ഷ നൽകണമെന്ന് ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ

ഓൺലൈൻ ഡെസ്ക്

Published: January 21 , 2025 07:31 PM IST

1 minute Read

മമത ബാനർജി

കൊല്‍ക്കത്ത ∙ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു വധശിക്ഷ നൽകണമെന്ന ആവശ്യവുമായി ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ. വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും തങ്ങളുണ്ടാക്കിയ നിയമത്തെ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി മമതാ ബാനർജി കുറ്റപ്പെടുത്തി. ‘‘ഞാൻ ഒരു അഭിഭാഷകയാണ്. ഞാൻ നിയമം പഠിച്ചിട്ടുണ്ട്. ആരെങ്കിലും കുറ്റകൃത്യം ചെയ്‌ത് രക്ഷപ്പെട്ടാൽ അയാൾ വീണ്ടും കുറ്റം ചെയ്യും.’’ – മമത ബാനർജി പറഞ്ഞു.

യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തമാണ് തിങ്കളാഴ്ച കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള പരാമര്‍ശവും കോടതി വിധിയിലുണ്ടായിരുന്നു. സ്ത്രീസുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമെന്നും ശിക്ഷാവിധിയില്‍ കോടതി പറഞ്ഞിരുന്നു. ആര്‍ജി കര്‍ ആശുപത്രിയിലെ സംഭവത്തോടെ രാജ്യമാകെ ഡോക്ടര്‍മാര്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ ബംഗാള്‍ പൊലീസ് പരാജയപ്പെട്ടെന്നുള്ള ഗുരുതര ആക്ഷേപവും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്. 

കുറ്റകൃത്യം സംഭവിച്ച് അഞ്ചര മാസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി വന്നത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി ജീവിതകാലം മുഴുവനും ജയിലില്‍ തുടരണം. പ്രതി 50,000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു.

English Summary:
West Bengal govt approaches HC for death sentence to RG Kar rape accused

5dd4ado9t3svkdcij91fsuf9bd mo-politics-leaders-mamatabanerjee 5us8tqa2nb7vtrak5adp6dt14p-list mo-crime-rape 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-westbengal mo-news-common-kolkata-doctor-rape-murder


Source link

Related Articles

Back to top button