WORLD
കാപ്പിറ്റോള്‍ ആക്രമണത്തില്‍ കുറ്റാരോപിതരായ 1,500-ലധികം പേര്‍ക്ക് മാപ്പ് നല്‍കി ട്രംപ്

വാഷിങ്ടണ്‍: പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ 2021 ജനുവരി ആറിലെ കാപ്പിറ്റോള്‍ ആക്രമണത്തില്‍ കുറ്റാരോപിതരായ 1,500-ലധികം പേര്‍ക്ക് മാപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്. കാപ്പിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവരോ കുറ്റാരോപിതരോ ആയവര്‍ക്കാണ് ട്രംപ് മാപ്പ് നല്‍കുകയോ ശിക്ഷ ഇളവ് നല്‍കുകയോ ചെയ്തത്. തീവ്രവലതുപക്ഷ ഗ്രൂപ്പുകളായ പ്രൗഡ് ബോയ്സ്, ഓത്ത് കീപ്പേഴ്സ് എന്നീ സംഘടനകളുടെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മാപ്പ് നല്‍കിയിരിക്കുന്നത്. കലാപത്തില്‍ കുറ്റാരോപിതരായ പ്രതികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കാന്‍ നീതിന്യായ വകുപ്പിനോട് നിര്‍ദ്ദേശിക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവച്ചു.
Source link