ചൈനയെക്കാള്‍ കൂടുതല്‍ പണം അന്യായമായി നല്‍കുന്നു; WHO യില്‍നിന്ന് പിന്മാറാനുള്ള ഉത്തരവിറക്കി ട്രംപ്

വാഷിങ്ടണ്‍: യു.എസിന്റെ 47-ാമത് പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ നിരവധി എക്‌സിക്യുട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടനയില്‍നിന്ന് (ഡബ്ല്യു.എച്ച്.ഒ.) പിന്മാറുന്നത് ഉള്‍പ്പെടെയുള്ള ഉത്തരവുകളാണ് ഒപ്പുവെച്ചത്. ഫെഡറല്‍ തൊഴിലാളികള്‍ വര്‍ക്ക് ഫ്രം ഹോം ജോലി അവസാനിപ്പിച്ച് ഓഫീസുകളിലെത്തണമെന്നതുമുതല്‍ ജന്മാവകാശ പൗരത്വം റദ്ദാക്കുന്നത് വരെയുള്ള വിഷയങ്ങള്‍ എക്‌സിക്യുട്ടീവ് ഉത്തരവുകളില്‍ ഉള്‍പ്പെടുന്നു. ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയെക്കാള്‍ കൂടുതല്‍ പണം യു.എസ്. അന്യായമായി നല്‍കുന്നുവെന്ന് വാദിച്ചാണ് പിന്മാറുന്നതായുള്ള ഒപ്പുവെച്ചത്. ഫെഡറല്‍ ജീവനക്കാർ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസുകളില്‍ തിരിച്ചെത്തണമെന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു. കോവിഡ് വ്യാപിച്ചതു മുതല്‍ ഫെഡറല്‍ ജീവനക്കാർ വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടരുകയായിരുന്നു.
Source link